വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ മൈ​ലാ​ഞ്ചി​യി​ട്ട് സ്വീ​ക​രി​ക്കും
Saturday, September 24, 2022 11:47 PM IST
മ​ട്ടാ​ഞ്ചേ​രി: ലോ​ക ടൂ​റി​സം ദി​ന​ത്തി​ൽ കൊ​ച്ചി​യി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളെ മൈ​ലാ​ഞ്ചി​യി​ട്ട് സ്വീ​ക​രി​ക്കു​മെ​ന്ന് ടു​റി​സം ഏ​ജ​ൻ​സി​ക​ൾ. 27നാ​ണ് ലോ​ക വി​നോ​ദ​സ​ഞ്ചാ​ര ദി​നം. പൈ​തൃ​ക​ന​ഗ​രി ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​യ ഫോ​ർ​ട്ടു​കൊ​ച്ചി മ​ട്ടാ​ഞ്ചേ​രി മേ​ഖ​ല​ക​ളി ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യാ​ണ് മൈ​ലാ​ഞ്ചി​യി​ട്ട് സ്വീ​ക​രി​ക്കു​ന്ന​ത്.

കൊ​ച്ചി​യു​ടെ മൈ​ലാ​ഞ്ചി സ​വി​ശേ​ഷ​ത​ക​ളു​ടെ പ്ര​ച​ര​ണാ​ർ​ഥ​മാ​ണ് പ​രി​പാ​ടി. ജി​ല്ലാ ടു​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ (ഡി​ടി​പി​സി) ,കൊ​ച്ചി​ൻ ഹെ​റി​റ്റേ​ജ് സോ​ൺ ക​ൺ​സ​ർ​വേ​ഷ​ൻ സൊ​സെ​റ്റി, എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് മൈ​ലാ​ഞ്ചി​യി​ട​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. മ​ട്ടാ​ഞ്ചേ​രി കൊ​ട്ടാ​ര​വ​ള​പ്പി​ൽ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ പ​തി​നൊ​ന്ന് വ​രെ​യാ​ണ് മൈ​ലാ​ഞ്ചി​യി​ട​ൽ ന​ട​ക്കു​ക​യെ​ന്ന് സൊ​സൈ​റ്റി ഭാ​ര​വാ​ഹി ബോ​ണി തോ​മ​സ് പ​റ​ഞ്ഞു.