ന്യൂ​ട്രി​ഗാ​ർ​ഡ​നു തു​ട​ക്ക​മാ​യി
Saturday, September 24, 2022 11:47 PM IST
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ എ​ട്ടാം വാ​ർ​ഡ് മാ​ർ​ക്ക​റ്റ് അ​ങ്ക​ണ​വാ​ടി​യി​ൽ ന്യൂ​ട്രി​ഗാ​ർ​ഡ​നു തു​ട​ക്ക​മാ​യി. അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക പി.​എം. സൗ​ദ, ഹെ​ൽ​പ്പ​ർ സി.​കെ. ഷീ​ല, പ​രി​സ​ര​വാ​സി​ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഗ്രോ​ബാ​ഗി​ൽ പ​ച്ച​ക്ക​റി വി​ത്തു​ക​ൾ പാ​കി ന​ഗ​ര​സ​ഭാം​ഗം ഫൗ​സി​യ അ​ലി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ളു​ടെ ഭ​ക്ഷ​ണ​ത്തി​ൽ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് തു​ട​ക്കം​കു​റി​ച്ചാ​ണ് വാ​ർ​ഡി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി കൃ​ഷി​യു​ടെ പ​ല​ഘ​ട്ട​ങ്ങ​ൾ, അ​തി​ന്‍റെ പ​രി​പാ​ല​നം പൈ​ത​ൽ കൃ​ഷി എ​ന്ന രൂ​പേ​ണ പ​ഠി​പ്പി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക അ​റി​യി​ച്ചു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളും പ​രി​സ​ര​വാ​സി​ക​ളും ചേ​ർ​ന്ന് ഗ്രോ ​ബാ​ഗു​ക​ളി​ൽ വി​വി​ധ​യി​നം പ​ച്ച​ക്ക​റി വി​ത്തു​ക​ൾ പാ​കി.