തൃക്കാക്കരക്കാർക്ക് ഇനി ഹെലികോപ്റ്ററിൽ നാടു ചുറ്റാം
Saturday, September 24, 2022 11:38 PM IST
കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര​ക്കാ​ർ​ക്ക് ഹെ​ലി​കോ​പ്റ്റ​റി​ൽ നാ​ടു​ചു​റ്റാ​ൻ അ​വ​സ​ര​മൊ​രു​ക്കി ന​ഗ​ര​സ​ഭ. ഒ​മ്പ​തു മി​നി​ട്ട് കൊ​ണ്ട് തൃ​ക്കാ​ക്ക​ര​യും പ​രി​സ​ര​വും കൊ​ച്ചി ന​ഗ​ര​വും ആ​കാ​ശ​ത്ത് ക​റ​ങ്ങി വീ​ക്ഷി​ക്കാ​നാ​ണ് അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്. കാ​ക്ക​നാ​ടു​ള്ള ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യം ഗ്രൗ​ണ്ടി​ൽ​നി​ന്ന് ഒ​മ്പ​തി​ന് രാ​വി​ലെ എ​ട്ടി​നാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന പ​റ​ക്ക​ൽ.

ഒ​മ്പ​തു മി​നി​റ്റു കൊ​ണ്ട് 32 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ 500 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ചു​റ്റിസഞ്ചരിക്കാം. 1500 അ​ടി ഉ​യ​ര​ത്തി​ൽ ഹെ​ലി​കോ​പ്റ്റ​റി​നു സ​ഞ്ച​രി​ക്കാ​മെ​ങ്കി​ലും ആ​കാ​ശക്കാ​ഴ്ച​യ്ക്കാ​ണ് സ​ർ​വീ​സെ​ന്ന​തി​നാ​ലാ​ണ് 500 അ​ടി​യാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​ത്. ഒ​രാ​ൾ​ക്ക് 4,800 രൂ​പ​യാ​ണ് നിരക്ക്. ര​ണ്ടു​ വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് യാ​ത്ര സൗ​ജ​ന്യ​മാ​ണ്. ഒ​രേ സ​മ​യം ആ​റു​ പേ​ർ​ക്ക് യാ​ത്ര ചെ​യ്യാം.​ ഇ​ട​പ്പ​ള്ളി​യി​ൽ ആ​സ്ഥാ​ന​മാ​യി​ട്ടു​ള്ള ഇ​വ​ന്‍റ്സ് ഇ​ന്ത്യ ക​മ്പ​നി​യു​ടേ​താ​ണ് ഹെ​ലി​കോ​പ്റ്റ​ർ.

എ​റ​ണാ​കു​ളം, മ​ല​പ്പു​റം , കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നേ​ര​ത്തെ ഇ​ത്ത​ര​ത്തി​ൽ ആ​കാ​ശ​ക്കാ​ഴ്ച​യ്ക്ക് സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്ന​താ​യി ക​മ്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ അ​ജി​ത ത​ങ്ക​പ്പ​നും സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​റും ക​മ്പ​നി​യു​ടെ ഓ​പ്പ​റേ​റ്റ​ർ കൃ​ഷ്ണ​കു​മാ​ർ ദി​വാ​ക​ര​ൻ, സി​ഇ​ഒ പ്രി​യ മേ​രി എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ആ​കാ​ശ​യാ​ത്ര​യ്ക്ക് അ​വ​സ​ര​മൊ​രു​ങ്ങി​യ​ത്.

നി​യ​മ​പ​ര​മാ​യ ഫീ​സ് അ​ട​ച്ചാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ഗ്രൗ​ണ്ട് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ചെ​യ​ർ​പേ​ഴ്സ​ൺ അ​ജി​ത ത​ങ്ക​പ്പ​ൻ, അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി.​വി. ബേ​ബി, സി​നി​മാ താ​ര​ങ്ങ​ൾ, ഒ​രു മു​തി​ർ​ന്ന പൗ​ര​ൻ എ​ന്നി​വ​രാ​ണ് ആ​ദ്യ പ​റ​ക്ക​ലി​ൽ ഹെ​ലി​കോ​പ്റ്റ​റി​ൽ ക​യ​റു​ക. യാ​ത്ര മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാം.