ഹർത്താൽ: ബസ് തകർത്ത കേസിൽ രണ്ടു പേർ പിടിയിൽ
Saturday, September 24, 2022 11:38 PM IST
ആ​ല​ങ്ങാ​ട്: ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ കെഎ​സ്ആ​ർടിസി ബ​സി​ന്‍റെ ചി​ല്ല് എ​റി​ഞ്ഞ് ത​ക​ർ​ത്ത കേസി​ൽ ര​ണ്ടു പേ​ർ പിടിയിലായി.

പ​ടി​ഞ്ഞാ​റെ വെ​ളി​യ​ത്തു നാ​ട് പാ​റാ​ന ഭാ​ഗ​ത്ത് മ​റ്റൂ​ര​ക​ത്തൂ​ട്ട് അ​ജി (അ​ജീ​ർ-51) , ആ​ല​ങ്ങാ​ട് മു​തു​വാ​ക്ക​പ്പ​ടി റോ​ഡി​ൽ കു​ത്താ​ട്ടു​പ​റ​മ്പി​ൽ ഷി​ഹാ​ബ് (42) എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബൈ​ക്കി​ലെ​ത്തി​യ ഇ​വ​ർ പ​റ​വൂ​രി​ൽനി​ന്നു ആ​ലു​വ ഭാ​ഗ​ത്തേ​ക്ക് വ​ന്ന ബ​സ് ക​രു​മാ​ലൂ​ർ ഷാ​പ്പു​പ​ടി ഭാ​ഗ​ത്ത് വ​ച്ച് കൈ ​കാ​ണി​ച്ച് നി​ർ​ത്തി​ച്ച് കോ​ൺ​ക്രീ​റ്റ് ക​ട്ട കൊ​ണ്ട് ചി​ല്ല് എ​റി​ഞ്ഞു​ട​യ്ക്കു​ക​യാ​യി​രു​ന്നു.

പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നാ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻഡ് ചെ​യ്തു.