കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
Saturday, September 24, 2022 11:38 PM IST
തൃ​പ്പൂ​ണി​ത്തു​റ: ക​ത്തി​കൊ​ണ്ടു​ള്ള കു​ത്തേ​റ്റ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ ഇ​ന്ന​ലെ മ​രി​ച്ചു. വ​രി​ക്കോ​ലി ചെ​മ്മ​നാ​ട് ചൂ​ര​ക്കു​ള​ത്ത് പ്ര​വീ​ണ്‍ ഫ്രാ​ൻ​സി​സ് (42) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 18ന് ​വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. പ്ര​വീ​ണി​നെ ഇ​രു​ന്പ​ന​ത്തേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ ശേ​ഷം തൃ​പ്പൂ​ണി​ത്തു​റ മാ​ർ​ക്ക​റ്റ് റോ​ഡ് പൊ​യി​ന്ത​റ കോ​ള​നി​യി​ൽ മാ​ലാ​യി​ൽ അ​ച്ചു എ​ന്ന അ​ഖി​ൽ (27) ക​ത്തി ഉ​പ​യോ​ഗി​ച്ച് പ്ര​വീ​ണി​ന്‍റെ വ​യ​റ്റി​ൽ കു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി മു​റി​വേ​റ്റ പ്ര​വീ​ൺ മു​ണ്ട് കൊ​ണ്ട് വ​യ​ർ ചു​റ്റി​ക്കെ​ട്ടി ബൈ​ക്കോ​ടി​ച്ച് തൃ​പ്പൂ​ണി​ത്തു​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യെ​ങ്കി​ലും കു​ഴ​ഞ്ഞു​വീ​ണു.

ഉ​ട​ൻ പ്ര​വീ​ണി​നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു. പ്ര​വീ​ണി​ന്‍റെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: മ​ഞ്ജു. മ​ക്ക​ൾ: ജോ​മ, ജോ​സ്‌​വി​ൻ. കേ​സി​ലെ പ്ര​തി അ​ഖി​ലി​നെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഹി​ൽ​പാ​ല​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.