ബം​ഗാ​ൾ സ്വ​ദേ​ശി ഇ​എ​സ്ഐ കെ​ട്ടി​ട​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ
Saturday, September 24, 2022 10:23 PM IST
ആ​ലു​വ: പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യെ ആ​ലു​വ ഇ​എ​സ്ഐ ഡി​സ്പെ​ൻ​സ​റി​യി​ലെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ കെ​ട്ടി​ട​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ബം​ഗാ​ൾ കൊ​ച്ചി​വി​ഹാ​ർ സ്വ​ദേ​ശി മ​ണ്ഡു (27) ആ​ണ് മ​രി​ച്ച​ത്.

ഇ​എ​സ്ഐ ഡി​സ്പെ​ൻ​സ​റി വ​ള​പ്പി​ൽ ലോ​ക്ക​ൽ ഓ​ഫീ​സി​നാ​യി നി​ർ​മി​ച്ച ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ൽ ഫാ​നി​ന്‍റെ ഹു​ക്കി​ൽ തൂ​ങ്ങി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ശോ​ക​പു​രം കാ​ർ​മ​ൽ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് മ​ണ്ഡു വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ ജോ​ലി​ക്കെ​ത്തി​യ​വ​രാ​ണ് കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ലു​വ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.