ന​ട​പ്പാ​തയിലെ ക​ട​ക​ളു​ടെ നി​ർ​മാ​ണം നി​ർ​ത്ത​ണ​മെ​ന്നു റാ​ക്കോ
Saturday, September 24, 2022 12:16 AM IST
കൊ​ച്ചി: ഗോ​ശ്രീ - ചാ​ത്യാ​ത്ത് റോ​ഡി​ൽ കാ​ന​യു​ടെ സ്ലാ​ബി​നു മു​ക​ളി​ൽ ന​ട​പ്പാ​ത കൈ​യേ​റി അ​ന​ധി​കൃ​ത​മാ​യി ക​ട​ക​ൾ നി​ർ​മി​ക്കു​ന്ന​തു നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ കോ-ഓ​ർ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ൽ (റാ​ക്കോ) ജി​ല്ലാ കൗ​ൺ​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ന​ഗ​ര​ത്തി​ൽ നി​ല​വി​ലു​ള്ള റോ​ഡു​ക​ളി​ൽ മ​നോ​ഹ​ര​മാ​യ​തും സൈ​ക്കി​ൾ പാ​ത അ​ട​ക്ക​മു​ള്ള​തു​മാ​യ റോ​ഡാ​ണി​ത്.
120 മു​ത​ൽ 200 ചതുരശ്ര മീ​റ്റ​ർ വ​രെ​ വീസ്തീർണമുള്ള 20ൽപ്പ​രം ക​ട​ക​ളാ​ണ് ഇ​വി​ടെ നി​ർ​മി​ക്കു​ന്ന​ത്. ഓ​ട​ക​ൾ​ക്ക് മു​ക​ളി​ലു​ള്ള ക​ട​ക​ൾ ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​ന് പ്ര​ധാ​ന കാ​ര​ണ​മാ​കും.
ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ അ​ന​ധി​കൃ​ത പെ​ട്ടി​ക്ക​ട​ക​ൾ നീ​ക്കം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ൾ പുരോഗമിക്കുന്പോഴാണ് ടൂ​റി​സ​ത്തി​ന്‍റെ മ​റ​വി​ൽ പൊ​തുസ്ഥ​ല​ങ്ങ​ൾ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് ച​ട്ട​വി​രു​ദ്ധ​മാ​യി പാ​ട്ട​ത്തി​നു ന​ൽ​കു​ന്ന​തെ​ന്നും യോ​ഗം ആ​രോ​പി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ന്പ​ളം ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. പ​ന്മ​നാ​ഭ​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​രു​വി​ള മാ​ത്യൂ​സ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.എ​സ്. ദി​ലീ​പ് കു​മാ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ലൂ​ർ ഗോ​പി​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.