ആ​ല​ങ്ങാ​ട്-ക​രു​മാ​ലൂ​ർ മേ​ഖ​ല​യി​ൽ ഹ​ർ​ത്താ​ലി​നി​ടെ പ​ല​യി​ട​ത്തും അ​ക്ര​മം
Saturday, September 24, 2022 12:16 AM IST
ആ​ല​ങ്ങാ​ട്: ആ​ല​ങ്ങാ​ട്- ക​രു​മാ​ലൂ​ർ മേ​ഖ​ല​യി​ൽ ഹ​ർ​ത്താ​ലി​നി​ടെ പ​ല​യി​ട​ത്തും അ​ക്ര​മം. ബൈ​ക്കി​ലെ​ത്തി​യ സം​ഘം മു​ഖം മൂ​ടി​ക്കെ​ട്ടി​യാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്.
ആ​ലു​വ​യി​ൽ നി​ന്നു പ​റ​വൂ​രി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ചി​ല്ല് ബൈ​ക്കി​ലെ​ത്തി​യ സം​ഘം എ​റി​ഞ്ഞു ത​ക​ർ​ത്തു. ക​രു​മാ​ലൂ​ർ ഷാ​പ്പു​പ​ടി ഭാ​ഗ​ത്തു വ​ച്ചാ​ണു ക​ല്ലെ​റി​ഞ്ഞ​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കു പ​രി​ക്കി​ല്ല.
കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ഡ്രൈ​വ​ർ ക​ണ്ണ​ട ധ​രി​ച്ചി​രു​ന്ന​തി​നാ​ൽ ബ​സി​ന്‍റെ ചി​ല്ലു​ക​ൾ ക​ണ്ണി​ൽ കൊ​ള്ള​തെ ര​ക്ഷ​പെ​ട്ടു. വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. ആ​ലു​വ ഡി​പ്പോ​യി​ലെ ബ​സാ​ണ് ഹ​ർ​ത്താ​ല​നു​കൂ​ലി​കാ​ർ ക​ല്ലെ​റി​ഞ്ഞ് മു​ൻ​വ​ശ​ത്തെ ഗ്ലാ​സ് എ​റി​ഞ്ഞ് പൊ​ട്ടി​ച്ച​ത്.
ആ​ല​ങ്ങാ​ട് പോലീ​സ് സ​മീ​പ​ത്തെ സി ​സി ടി ​വി പ​രി​ശോ​ധി​ച്ച് വ​രു​ന്നു. ആ​ലു​വ പ​റ​വൂ​ർ റോ​ഡി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ട​യാ​നാ​യി ര​ണ്ടി​ട​ത്താ​യി മാ​ളി​കം പീ​ടി​ക, കോ​ട്ട​പ്പു​റം എ​ന്നി സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡി​നു കു​റു​കെ ക​ല്ലു​ക​ൾ നി​ര​ത്തി​യി​രു​ന്നു. ആ​ല​ങ്ങാ​ട് പോ​ലീ​സെ​ത്തി​യാ​ണു ഇ​വ നീ​ക്കം ചെ​യ്ത​ത്. രാ​വി​ലെ തു​റ​ന്ന ക​ട​ക​ൾ ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ൾ അ​ട​പ്പി​ച്ചു.
അ​ക്ര​മം കൂ​ടി​യ​തോ​ടെ ഭൂ​രി​ഭാ​ഗം ക​ട​ക​ളും വ്യാ​പാ​രി​ക​ൾ സ്വ​യം അ​ട​ച്ചു. പ​ഞ്ചാ​യ​ത്തി​ന്റെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ട​ക​ൾ മാ​ത്ര​മാ​ണു തു​റ​ന്ന് പ്ര​വ​ർ​ത്തി​യ​ത്. പാ​നാ​യി കു​ളം, കൊ​ങ്ങോ​ർ​പ്പി​ള്ളി എ​ന്നി സ്ഥ​ല​ങ്ങ​ളി​ൽ ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ൾ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു.
ക​ല്ലേ​റി​നെ തു​ട​ർ​ന്നു കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ നി​ർ​ത്തി വ​ച്ച​തോ​ടെ യാ​ത്ര​ക്കാ​ർ പ​ല​രും പെ​രു​വ​ഴി​യി​ലാ​യി.
ആ​ലു​വ - പ​റ​വൂ​ർ റോ​ഡി​ൽ ഓ​ട്ടോ റി​ക്ഷ​ക​ളും, കാ​റു​ക​ളും ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ൾ ത​ട​ഞ്ഞു.