ഇം​ഗ്ലീ​ഷി​ൽ ക​ഥാ​പു​സ്ത​കം ര​ചി​ച്ച് ഏ​ഴാം ക്ലാ​സു​കാ​രി
Friday, September 23, 2022 11:39 PM IST
ആ​മ്പ​ല്ലൂ​ർ: സ്വ​ന്ത​മാ​യി ഇം​ഗ്ലീ​ഷ് ക​ഥാ​പു​സ്ത​കം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി. ആ​മ്പ​ല്ലൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് യു​പി സ്കൂ​ളി​ലെ ശ്രേ​യ ബി. ​ചൗ​ധ​രി​യാ​ണ് "അ​ഡ്വ​ഞ്ചേ​ഴ്സ് ഓ​ഫ് കി​ക്കി' എ​ന്ന പേ​രി​ൽ പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. കി​ക്കി എ​ന്ന കോ​ഴി​ക്കു​ഞ്ഞി​ന്‍റെ ക​ഥ​യാ​ണ് പു​സ്ത​ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. കോ​വി​ഡ് കാ​ല​ത്തെ ഓ​ൺ​ലൈ​ൻ ഇം​ഗ്ലീ​ഷ് ക്ലാ​സി​ലൂ​ടെ​യാ​ണ് ശ്രേ​യ എ​ഴു​ത്തി​ന്‍റെ മേ​ഖ​ല​യി​ലേ​ക്കു ചു​വ​ടു​വ​ച്ച​ത്. ചെന്നൈ ക്ലവർ ഫോക്സ് പബ്ലിഷിംഗ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിച്ചത്. എ​ഴു​ത്തി​ൽ താ​ത്പ​ര്യ​മു​ള്ള ശ്രേ​യ പു​തി​യ ക​ഥ​ക​ളു​ടെ പ​ണി​പ്പു​ര​യി​ലാ​ണ്.
എ​ട​യ്ക്കാ​ട്ടു​വ​യ​ൽ ശാ​ന്തി​സ​ദ​ന​ത്തി​ൽ ഭൂ​പേ​ഷ് കു​മാ​ർ ചൗ​ധ​രി​യു​ടെ​യും എ​സ്. സൂ​ര്യ​യു‌​ടേ​യും മ​ക​ളാ​ണ് ശ്രേ​യ. എ​സ്ബി​ഐ തി​രു​വ​ന​ന്ത​പു​രം ലോ​ക്ക​ൽ ഹെ​ഡ് ഓ​ഫീ​സ് ചീ​ഫ് മാ​നേ​ജ​രാ​ണ് ഭൂ​പേ​ഷ് കു​മാ​ർ. ബാ​ങ്കി​ന്‍റെ വെ​ച്ചൂ​ർ ബ്രാ​ഞ്ച് മാ​നേ​ജ​രാ​ണ് സൂ​ര്യ. സ​ഹോ​ദ​രി ശ്രു​തി ബി.​ചൗ​ധ​രി നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്നു. ആ​മ​സോ​ൺ, കി​ൻ​ഡി​ൽ, ഫ്ലി​പ്കാ​ർ​ട്ട് ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ പു​സ്ത​കം ല​ഭി​ക്കും.