എ​ൻ​ആ​ർ​ഇ​ജി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Friday, September 23, 2022 11:37 PM IST
മൂ​വാ​റ്റു​പു​ഴ: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ പ്ര​വ​ർ​ത്തി​ക​ൾ വെ​ട്ടി​ക്കു​റ​ച്ച് പ​ദ്ധ​തി​യെ ത​ക​ർ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ എ​ൻ​ആ​ർ​ഇ​ജി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ മൂ​വാ​റ്റു​പു​ഴ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല്ലേ​ജ് ത​ല​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ക​ല്ലൂ​ർ​ക്കാ​ട് വി​ല്ലേ​ജ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ല്ലൂ​ർ​ക്കാ​ട് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന സ​മ​രം യൂ​ണി​യ​ൻ ഏ​രി​യ സെ​ക്ര​ട്ട​റി സ​ജി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ വി​ല്ലേ​ജ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ കെ. ​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ആ​ർ. പ്ര​ഭാ​ക​ര​ൻ, കെ.​കെ. ജ​യേ​ഷ്, ടി. ​പ്ര​സാ​ദ്, ഷൈ​നി ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വാ​ള​കം വി​ല്ലേ​ജ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്പ​ലം​പ​ടി പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന സ​മ​രം ക​ർ​ഷ​ക സം​ഘം ഏ​രി​യ പ്ര​സി​ഡ​ന്‍റ് സാ​ബു ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ വി​ല്ലേ​ജ് പ്ര​സി​ഡ​ന്‍റ് റാ​ന്നി സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ജാ​ത സ​തീ​ശ​ൻ, ജ​മ​ന്തി മ​ദ​ന​ൻ, പി.​എം. ജോ​യി, പി.​എം. മ​ദ​ന​ൻ, സു​ശീ​ല ദി​വാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ഞ്ഞ​ള്ളൂ​ർ വി​ല്ലേ​ജ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ട​ക്ക​ത്താ​നം പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന സ​മ​രം യൂ​ണി​യ​ൻ ഏ​രി​യ പ്ര​സി​ഡ​ന്‍റ് സു​ജാ​ത സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ വി​ല്ലേ​ജ് പ്ര​സി​ഡ​ന്‍റ് എം.​കെ. ബൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ബി. സാ​ബു, കെ.​വി. സു​നി​ൽ, പി.​ആ​ർ. സ​നീ​ഷ്, ഷൈ​നി രാ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.