പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Friday, September 23, 2022 10:22 PM IST
തൃ​പ്പൂ​ണി​ത്തു​റ: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഹി​ൽ​പാ​ല​സ് കെ​എ​പി ബ​റ്റാ​ലി​യ​നി​ലെ എ​സ്ഐ തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ട് കെ.​ടി കു​ന്ന് സ​നി​ൽ ഭ​വ​നി​ൽ ഉ​പേ​ന്ദ്ര​ന്‍റെ മ​ക​ൻ യു. ​സ​ജി​ത് (40) ആ​ണ് മ​രി​ച്ച​ത്. എ​രൂ​ർ ക​ണി​യാ​ന്പു​ഴ റോ​ഡി​ൽ തി​ട്ടേ​പ്പ​ടി ജം​ഗ്ഷ​ന് സ​മീ​പ​ത്തു​ള്ള പ​റ​ന്പി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​ക്രി പെ​റു​ക്കാ​നെ​ത്തി​യ​വ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. അ​വ​ർ അ​ടു​ത്തു​ള്ള ഓ​ട്ടോ ഡ്രൈ​വ​റെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഓ​ട്ടോ ഡ്രൈ​വ​റാ​ണ് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്. കൈ ​ഞ​ര​ന്പ് മു​റി​ച്ച നി​ല​യി​ലാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ ലീ​വി​നു ശേ​ഷം ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ര​ണ്ടു​ദി​വ​സം മു​ൻ​പ് നാ​ട്ടി​ൽ നി​ന്നെ​ത്തി​യ സ​ജി​ത്തി​നെ​ക്കു​റി​ച്ച് പി​ന്നീ​ട് വി​വ​ര​മൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ളജിലെ ​പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. സം​സ്കാ​രം കി​ളി​മാ​നൂ​ർ ക​ല്ല​റ കൊ​ടി തൂ​ക്കി​യ കു​ന്നി​ൽ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.. അ​മ്മ: ലീ​ലാ​കു​മാ​രി. ഭാ​ര്യ: ധ​ന്യ.ഏ​ക മ​ക​ൾ: ശി​വാ​ത്മി​ക.