എ​ൽ​ദോ​സ് പോ​ളി​ന് പൗ​ര​സ്വീ​ക​ര​ണം ന​ൽ​കി
Wednesday, August 17, 2022 12:57 AM IST
കോ​ല​ഞ്ചേ​രി: കോ​മ​ൺ​വെ​ൽ​ത്ത്‌ ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക് വേ​ണ്ടി ട്രി​പി​ൾ ജ​ംപി​ൽ സ്വ​ർ​ണം നേ​ടി​യ എ​ൽ​ദോ​സ് പോ​ളി​ന് പൗ​ര​സ്വീ​ക​ര​ണം ന​ൽ​കി. നെ​ടു​മ്പാ​ശേ​രി​യി​ൽ​നി​ന്നു ബ്ലോ​ക്ക് ജം​ഗ്ഷ​നി​ലെ​ത്തി​യ എ​ൽ​ദോ​സി​നെ പി.​വി. ശ്രീ​നി​ജി​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​പി വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​നി ജോ​യി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​സീ​ന പ​രി​ത്, രാ​ജ​മ്മ രാ​ജ​ൻ, ഷൈ​ജ റെ​ജി, ലി​സി അ​ല​ക്സ്, സ്വീ​ക​ര​ണ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​ജു കെ. ​ജോ​ർ​ജ്, നി​ബു കെ. ​കു​ര്യാ​ക്കോ​സ്, എം.​എ​ൻ. അ​ജി​ത​ൻ, രാ​ജ​ൻ ചി​റ്റേ​ത്ത്, പ്രി​ൻ​സ് ഏ​ലി​യാ​സ്, അ​നി​ബെ​ൻ കു​ന്ന​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.
തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ സ്വീ​ക​ര​ണ വേദിയാ​യ പൂ​ത്തൃ​ക്ക​യി​ലെ​ത്തി. സ​മ്മേ​ള​നം ബെ​ന്നി ബ​ഹ​നാ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​ത്തൃ​ക്ക സ​ഹ​ക​ര​ണ ബാ​ങ്ക്, ടി​ക് സെ​വ​ൻ ക്ല​ബ്, ന​വ​ജീ​വ​ൻ ക്ല​ബ്, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, വൈ​സ്‌​മെ​ൻ​സ് പൂ​ത്തൃ​ക്ക, കി​ങ്ങി​ണി​മ​റ്റം റെസി​ഡ​ന്‍റ്സ് അ​‌​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി​യ​വയുടെ നേതൃത്വത്തിൽ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.