മൂ​വാ​റ്റു​പു​ഴ എ​ൻ​ജി​ഒ ക്വാ​ർ​ട്ടേ​ഴ്സുകൾ ന​വീ​ക​രി​ക്കാ​ൻ ഭ​ര​ണാ​നു​മ​തി
Friday, September 24, 2021 11:33 PM IST
മൂ​വാ​റ്റു​പു​ഴ: ചോ​ർ​ന്നൊ​ലി​ച്ചു ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യി​രു​ന്ന സ​ർ​ക്കാ​ർ ക്വാ​ർ​ട്ടേ​ഴ്സുകൾ
ക്ക് മോ​ച​നം. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് എ​ൻ​ജി​ഒ ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് 1.21 കോ​ടി അ​നു​വ​ദി​ച്ചു. റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ളി​ച്ചു മാ​റ്റേ​ണ്ടി വ​രു​ന്ന ആ​ർ​ഡി​ഒ ബം​ഗ്ലാ​വ​ട​ക്കം സ്ഥി​തി ചെ​യ്യു​ന്ന ആ​റ് ക്വാ​ർ​ട്ടേ​ഴ്സു​ക​ളൊ​ഴി​കെ​യു​ള്ള 44 ക്വാ​ർ​ട്ടേ​ഴ്സു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്.
അ​ഞ്ച് വ​ർ​ക്കു​ക​ളി​ൽ ഒ​ന്നി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. മ​റ്റു നാ​ല് വ​ർ​ക്കു​ക​ളു​ടെ എ​സ്റ്റി​മേ​റ്റു​ക​ൾ ത​യാ​റാ​ക്കി സ​മ​ർ​പ്പി​ച്ചു.
ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. കാ​ല​പ്പ​ഴ​ക്കം​കൊ​ണ്ട് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ പ​ല ക്വാ​ർ​ട്ടേ​ഴ്സു​ക​ളും താ​മ​സ​യോ​ഗ്യം അ​ല്ലാ​യി​രു​ന്നു. മാ​ലി​ന്യം കൊ​ണ്ട് ഓ​ട​ക​ൾ നി​റ​ഞ്ഞ​തി​നാ​ൽ മൂ​ക്കു​പൊ​ത്താ​തെ ക്വാ​ർ​ട്ടേ​ഴ്സി​ന് മു​ന്നി​ലൂ​ടെ ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി ജീ​വ​ന​ക്കാ​ർ എം​എ​ൽ​എ​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.
വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​നി ബി​ജു, ന​ഗ​ര​സ​ഭാം​ഗം സെ​ബി. കെ. ​സ​ണ്ണി, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹി​ബ്സ​ണ്‍ ഏ​ബ്ര​ഹാം, അ​നീ​ഷ് എ​ന്നി​വ​ർ​ക്കൊ​പ്പം എം​എ​ൽ​എ, ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ നേ​രി​ൽ ക​ണ്ട് ബോ​ധ്യ​പ്പെ​ട്ടി​രു​ന്നു.