ക്ലി​നി​ക് ഓ​ണ്‍ വീ​ല്‍​സ് പ്ര​യാ​ണം ആ​രം​ഭി​ച്ചു
Tuesday, September 21, 2021 12:14 AM IST
കൊ​ച്ചി: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച ക്ലി​നി​ക് ഓ​ണ്‍ വീ​ല്‍​സ് പ​ദ്ധ​തി​യു​ടെ ആ​ദ്യ വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പ് പ​ച്ചാ​ളം പി.​ജെ. ആ​ന്‍റ​ണി ഹാ​ളി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ജാ​ഫ​ര്‍ മാ​ലി​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും തൊ​ഴി​ല്‍ വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ബി​പി​സി​എ​ലി​ന്‍റെ സി​എ​സ്ആ​ര്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് എ​റ​ണാ​കു​ളം ക​ര​യോ​ഗ​ത്തി​ന്‍റെ​യും എ​റ​ണാ​കു​ളം ല​ക്ഷ്മി ഹോ​സ്പി​റ്റ​ലി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. ഈ ​മാ​സം 30ന​കം എ​ല്ലാ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.