ചെ​റു​ക​ഥാ​കൃ​ത്ത് തോ​മ​സ് ജോ​സ​ഫ് നിര്യാതനായി
Thursday, July 29, 2021 10:31 PM IST
ആ​ലു​വ: ചെ​റു​ക​ഥാ​കൃ​ത്തും നോ​വ​ലി​സ്റ്റു​മാ​യ തോ​മ​സ് ജോ​സ​ഫ് (66) നി​ര്യാ​ത​നാ​യി. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലോ​ടെ കീ​ഴ്മാ​ട് സൊ​സൈ​റ്റി​പ്പ​ടി​യി​ൽ വാ​ട​ക്ക​ൽ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. ദീ​ർ​ഘ​കാ​ല​മാ​യി ചി​കി​ത്‌​സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: റോ​സി​ലി, മ​ക്ക​ൾ: ദീ​പ്തി മ​രി​യ, ജെ​സ്‌​സെ (ദീ​പ​ക്).

മ​രു​മ​ക്ക​ൾ: പ്രി​ൻ​സ്, ദി​ൽ​നു. ഏ​ലൂ​രി​ലാ​യി​രു​ന്നു ജ​ന​നം. ച​ന്ദ്രി​ക, ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് പ​ത്ര​ങ്ങ​ളി​ൽ പ്രൂ​ഫ് റീ​ഡ​റും ലൈ​ബ്ര​റേ​റി​യ​നു​മാ​യി ജോ​ലി ചെ​യ്തു. "മ​രി​ച്ച​വ​ർ സി​നി​മ കാ​ണു​ക​യാ​ണ്’​എ​ന്ന ചെ​റു​ക​ഥ​യ്ക്ക് 2013ലെ ​കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം ല​ഭി​ച്ചു. കേ​ര​ള സം​സ്ഥാ​ന ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പു​ര​സ്കാ​രം, എ​സ്ബി​ടി സാ​ഹി​ത്യ പു​ര​സ്കാ​രം, കെ.​എ. കൊ​ടു​ങ്ങ​ല്ലൂ​ർ സ്മാ​ര​ക പു​ര​സ്കാ​രം എ​ന്നി​വ​യ്ക്കും അ​ർ​ഹ​നാ​യി. നോ​വ​ൽ വാ​യ​ന​ക്കാ​ര​ൻ, ഒ​രു ഇ​രു​ണ്ട സ​സ്യ​മാ​യി ചു​റ്റി​പ്പി​ണ​ഞ്ഞ്, പ​ര​ലോ​ക വാ​സ​സ്ഥ​ല​ങ്ങ​ൾ, പ​ശു​വു​മാ​യി ന​ട​ക്കു​ന്ന ഒ​രാ​ൾ, അ​വ​സാ​ന​ത്തെ ചാ​യം, ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​ടെ ക​പ്പ​ൽ, ദൈ​വ​ത്തി​ന്‍റെ പി​യാ​നോ​യി​ലെ പ​ക്ഷി​ക​ൾ എ​ന്നി​വ പ്ര​ധാ​ന കൃ​തി​ക​ളാ​ണ്. "അ​മ്മ​യു​ടെ ഉ​ദ​രം അ​ട​ച്ച്’ എ​ന്ന നോ​വ​ൽ രോ​ഗാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്പോ​ഴാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ക​ളു​ടെ​യും എ​ഴു​ത്തു​കാ​രു​ടെ​യും കൂ​ട്ടാ​യ്മ​ക​ളും സ​ർ​ക്കാ​ർ സ​ഹാ​യ​വും കൊ​ണ്ടാ​ണ് ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന​ത്.