പ്ര​കൃ​തി​ക്ഷോ​ഭ ദു​രി​താ​ശ്വാ​സ സ​ഹാ​യ വി​ത​ര​ണം
Tuesday, June 22, 2021 11:27 PM IST
കൊ​ച്ചി: ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് 318 സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​കൃ​തി​ക്ഷോ​ഭ ദു​രി​താ​ശ്വാ​സ സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി. ഹൈ​ബി ഈ​ഡ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് ല​യ​ണ്‍​സ് ഫ​സ്റ്റ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ വി.​സി. ജ​യിം​സ് നി​ര്‍​വ​ഹി​ച്ചു. മു​ന്‍ ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ സാ​ബു കാ​രി​ക്ക​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​റ്റി​ല്‍ 800 രൂ​പ​യോ​ളം വി​ല​യു​ള്ള സാ​ധ​ന​ങ്ങ​ളാ​ണുള്ള​ത്. വൈ​പ്പി​ന്‍, നാ​യ​ര​മ്പ​ലം, എ​ള​ങ്കു​ന്ന​പ്പു​ഴ ഭാ​ഗ​ങ്ങ​ളി​ലെ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ 325 കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. തു​ട​ര്‍​ന്ന് ചെ​ല്ലാ​ന​ത്ത് 425 കി​റ്റു​ക​ളും ആ​ല​പ്പു​ഴ​യി​ലും ക​ട്ട​പ്പ​ന​യി​ലും 100 വീ​തം കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യും. ഏ​ഴ​ര ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന കി​റ്റു​ക​ളാ​ണ് ആ​കെ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.