ര​ണ്ടാം ഡോ​സ് എ​ടു​ക്കാ​തെ വീ​ണ്ടും ഫൈ​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്
Thursday, May 27, 2021 11:33 PM IST
ആ​ലു​വ: ര​ണ്ടാം ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കാ​തെ ആ​ലു​വ​യി​ൽ വീ​ണ്ടും വാ​ക്സി​ൻ ഫൈ​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്. ഒ​രു ഡോ​സ് മാ​ത്രം സ്വീ​ക​രി​ച്ച തോ​ട്ട​ക്കാ​ട്ടു​ക​ര ശാ​ന്തി​ലൈ​നി​ൽ അ​ന്ത​പ്പി​ള്ളി സു​ധാ​ക​ര​ന്‍റെ ഭാ​ര്യ സ​ര​സ്വ​തി​ക്കാ​ണ് ര​ണ്ടു ഡോ​സും സ്വീ​ക​രി​ച്ച​താ​യി സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്.

ഏ​പ്രി​ൽ എ​ട്ടി​ന് ആ​ലു​വ പ്രി​യ​ദ​ർ​ശി​നി ടൗ​ൺ ഹാ​ളി​ൽ​നി​ന്നാ​ണ് സ​ര​സ്വ​തി ആ​ദ്യ ഡോ​സ് എ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടാം ഡോ​സി​നാ​യി ഓ​ൺ​ലൈ​നി​ൽ ര​ജി​സ്ടേ​ഷ​നാ​യി നോ​ക്കി​യ​പ്പോ​ഴാ​ണ് ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ച​താ​യി ഫൈ​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ക​ടു​ങ്ങ​ല്ലൂ​ർ മേ​ഖ​ല​യി​ൽ ഒ​രു വ​യോ​ധി​ക​നും ര​ണ്ടാം ഡോ​സ് എ​ടു​ക്കാ​തെ ഫൈ​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചി​രു​ന്നു. സോ​ഫ്റ്റ് വെ​യ​ർ പ്ര​ശ്ന​മാ​ണ് കാ​ര​ണ​മെ​ന്നും ഇ​നി​യി​തു​ണ്ടാ​കി​ല്ലെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും തെ​റ്റാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ക്കു​ന്ന​ത്.