കോ​ത​മം​ഗ​ല​ത്ത് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച 117 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു
Thursday, May 6, 2021 11:33 PM IST
കോ​ത​മം​ഗ​ലം: താ​ലൂ​ക്കി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച 117 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. 25 വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ത​മം​ഗ​ലം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 14 പേ​ർ​ക്കെ​തി​രേ​യാ​ണ് കേ​സ്. 15 ഓ​ളം പേ​രി​ൽ​നി​ന്ന് പി​ഴ​യി​ടാ​ക്കി. ഒ​രു കാ​റും ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​യും ഏ​ഴ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ഊ​ന്നു​ക​ൽ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 25 കേ​സു​ക​ളാ​ണെ​ടു​ത്ത​ത്. 60 ഓ​ളം പെ​റ്റി​ക്കേ​സു​ക​ളി​ലാ​യി 35,000 രൂ​പ പി​ഴ​യീ​ടാ​ക്കി. ആ​റ് കാ​റും ഏ​ഴ് ഇ​രു​ച​ക്ര​വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നേ​ര്യ​മം​ഗ​ല​ത്ത് നി​ർ​ദ്ദേ​ശം ലം​ഘി​ച്ച് തു​റ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രേ​യും പൈ​മ​റ്റ​ത്ത് കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ തു​റ​ന്ന ക​ട ഉ​ട​മ​യ്ക്കെ​തി​രേ​യും കേ​സെ​ടു​ത്തു. കോ​ട്ട​പ്പ​ടി പോ​ലീ​സ് അ​ഞ്ചു കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 74 പെ​റ്റി​ക്കേ​സു​മെ​ടു​ത്തി​ട്ടു​ണ്ട്. ര​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു. കു​ട്ട​ന്പു​ഴ സ്റ്റേ​ഷ​നി​ൽ ഒ​രു കേ​സും എ​ടു​ത്തി​ട്ടു​ണ്ട്.
താ​ലൂ​ക്കി​ൽ രോ​ഗ​വ്യാ​പ​നം അ​തി​തീ​വ്ര​മാ​യ​തോ​ടെ നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ചി​ട്ടും ഇ​തൊ​ന്നും ബാ​ധ​ക​മാ​ക്കാ​തെ​യാ​ണ് ആ​ളു​ക​ൾ ക​റ​ങ്ങി​ന​ട​ക്കു​ന്ന​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ക​ത്തും പു​റ​ത്തും തി​ര​ക്ക് നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ക​ർ​ശ​ന നി​ർ​ദ്ദേ​ശ​വും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. സാ​മൂ​ഹി​ക അ​ക​ല​വും പ​ല​രും കൈ​വി​ടു​ക​യാ​ണ്. സ്ഥാ​പ​ന​ത്തി​ന് മു​ന്പി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​യി സാ​നി​റ്റൈ​സ​ർ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യും മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ കാ​ണാ​നി​ല്ല.
പൊ​തു​യി​ട​ങ്ങ​ളി​ൽ കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ന്ന​വ​ർ പോ​ലീ​സി​നെ ക​ണ്ടാ​ൽ മാ​ത്ര​മേ മാ​റി പോ​കു​ക​യു​ള്ളു​വെ​ന്ന​താ​ണ് അ​വ​സ്ഥ. കോ​ത​മം​ഗ​ലം ടൗ​ണി​ൽ മൂ​ന്നി​ട​ത്ത് പോ​ലീ​സ് ചെ​ക്കിം​ഗ് പോ​യി​ന്‍റു​ക​ൾ ഉ​ണ്ടെ​ങ്കി​ലും ഇ​തെ​ല്ലാം മ​റി​ക​ട​ന്നാ​ണ് കാ​റി​ലും ബൈ​ക്കി​ലു​മാ​യി ആ​ളു​ക​ൾ ക​റ​ങ്ങി​ന​ട​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ കൂ​ടു​ത​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്നി​ട്ടും ലം​ഘി​ക്കു​ന്ന​വ​ർ ധാ​രാ​ളം.