പൈ​പ്പു പൊ​ട്ടി; റോ​ഡി​ൽ കു​ഴി
Thursday, May 6, 2021 11:33 PM IST
വാ​ഴ​ക്കു​ളം: ജ​ല​വി​ത​ര​ണ പൈ​പ്പു പൊ​ട്ടി വെ​ള്ളം ഒ​ഴു​കി റോ​ഡി​ൽ രൂ​പ​പ്പെ​ട്ട കു​ഴി​ക​ൾ അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു. വാ​ഴ​ക്കു​ളം- കൂ​ത്താ​ട്ടു​കു​ളം റോ​ഡി​ൽ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യു​ടെ യും കോ​ള​ജി​ന്‍റെ​യും മു​ൻ​ഭാ​ഗ​ത്താ​ണ് കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

വാ​ഴ​ക്കു​ള​ത്തു​നി​ന്ന് ക​യ​റ്റം ക​യ​റി​യെ​ത്തു​ന്ന വ​ള​വി​ലാ​ണ് കു​ഴി​ക​ൾ എ​ന്ന​ത് ഇ​തു​വ​ഴി പോ​കു​ന്ന അ​പ​രി​ചി​ത​ർ​ക്ക് ക​ടു​ത്ത ഭീ​ഷ​ണി​യാ​ണ്. ഇ​തി​നോ​ടു ചേ​ർ​ന്നു ത​ന്നെ​യാ​ണ് കോ​ള​ജി​ലേ​ക്കും പ​ള്ളി​യി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​ന ക​വാ​ട​വും.

മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് പൈ​പ്പു​പൊ​ട്ടി റോ​ഡി​ൽ വെ​ള്ളം എ​ത്തി​ത്തു​ട​ങ്ങി​യ​പ്പോ​ൾ വി​വ​രം അ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും ആ​രും തി​രി​ഞ്ഞു നോ​ക്കാ​ത്ത​താ​ണ് ടാ​റിം​ഗ് ത​ക​ർ​ന്ന് കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ജ​ല​വി​ത​ര​ണ പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്തി റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്തി അ​പ​ക​ട ഭീ​ഷ​ണി ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ള്ള​ത്.