മൂ​വാ​റ്റു​പു​ഴയിൽ കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടു​ന്നു
Thursday, May 6, 2021 11:33 PM IST
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ദി​നം​പ്ര​തി കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ഇ​ന്ന​ലെ മാ​ത്രം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 563 ആ​ണ്. പാ​യി​പ്ര 106, മ​ഞ്ഞ​ള്ളൂ​ർ 81, മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ 70, ആ​ര​ക്കു​ഴ 66, മാ​റാ​ടി 65, വാ​ള​കം 61, ആ​യ​വ​ന 37, പാ​ല​ക്കു​ഴ 37, ആ​വോ​ലി 25, ക​ല്ലൂ​ർ​ക്കാ​ട് 15 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്കു​ക​ൾ. ഇ​തു​കൂ​ടാ​തെ പോ​ത്താ​നി​ക്കാ​ട്, പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 10ൽ ​താ​ഴെ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.
മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 41 പേ​രാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​വാ​റ്റു​പു​ഴ​യി​ലും ന​ട​പ്പാ​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ന​ഗ​ര​ത്തി​ൽ ഇ​ന്ന​ലെ വാ​ഹ​ന​ങ്ങ​ൾ കു​റ​വാ​യി​രു​ന്നു.