കോ​ത​മം​ഗ​ല​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം കു​തി​ക്കു​ന്നു
Thursday, May 6, 2021 11:33 PM IST
കോ​ത​മം​ഗ​ലം: താ​ലൂ​ക്കി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ചി​കി​ത്സ​യി​ലു​ള്ള​വ​ർ 2,803 ആ​യി. ഇ​വ​രി​ൽ 2,327 പേ​രും ഹോം ​ക്വാ​റ​ന്‍റൈ​നി​ലാ​ണ്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​യി നി​യ​ന്ത്ര​ണ​ത്തി​ലാ​യ കു​ട്ട​ന്പു​ഴ​യി​ലെ ആ​ദി​വാ​സി ഊ​രു​ക​ളി​ൽ ര​ണ്ടാം ത​രം​ഗ​ത്തി​ൽ രോ​ഗ​ബാ​ധി​ത​ർ കൂ​ടു​ന്ന​താ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ഗ​മ​നം.
വി​വി​ധ ആ​ദി​വാ​സി​കു​ടി​ക​ളി​ലാ​യി 51 പേ​രാ​ണ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. താ​ളും​ക​ണ്ടം കു​ടി​യി​ൽ 22 പേ​രും എ​ളം​ബ്ലാ​ശേ​രി​യി​ൽ 22 പേ​രും ത​ല​വ​ച്ച​പാ​റ കു​ടി​യി​ൽ അ​ഞ്ചു പേ​ർ​ക്കു​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. ത​ല​വ​ച്ച​പാ​റ​യി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ ക്യാ​ന്പി​ലാ​ണ് പോ​സി​റ്റീ​വ് ക​ണ്ടെ​ത്തി​യ​ത്. നി​ല​വി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​ർ കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ലും നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലു​മാ​ണ്. ന​ഗ​ര​സ​ഭ​യി​ൽ 452 പേ​രും നെ​ല്ലി​ക്കു​ഴി​യി​ൽ 409 പേ​രും രോ​ഗ​ബാ​ധി​ത​രാ​യി ക​ഴി​യു​ന്നു​ണ്ട്.
കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ൽ ഇ​ന്ന​ലെ 254 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 194 പേ​ർ രോ​ഗ​മു​ക്ത​രാ​യി. പ​ല്ലാ​രി​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ രോ​ഗി​ക​ൾ.
ഇ​വി​ടെ ഒ​റ്റ​ദി​വ​സം 45 പേ​ർ​ക്കാ​ണ് പോ​സി​റ്റീ​വാ​യ​ത്. നെ​ല്ലി​ക്കു​ഴി​യി​ൽ 39, ക​വ​ള​ങ്ങാ​ട് 36, കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ൽ 33, പൈ​ങ്ങോ​ട്ടൂ​രി​ൽ 25, പോ​ത്താ​നി​ക്കാ​ട് 20, കോ​ട്ട​പ്പ​ടി​യി​ൽ 17, കീ​ര​ന്പാ​റ 12, പി​ണ്ടി​മ​ന 11, കു​ട്ട​ന്പു​ഴ ആ​റ് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ ക​ണ​ക്ക്.