വാ​റ്റ് ചാ​രാ​യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Thursday, May 6, 2021 11:31 PM IST
പി​റ​വം: അ​ഞ്ചു ലി​റ്റ​ർ വാ​റ്റ് ചാ​രാ​യ​വു​മാ​യി ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. പി​റ​വ​ത്തി​ന​ടു​ത്ത് പാ​ല​ച്ചു​വ​ട് മു​ള​ക്കു​ളം നോ​ർ​ത്ത് ക​ര​യി​ൽ​കു​ന്നേ​ൽ സ​ന്തോ​ഷി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​റ​വ​ത്ത് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ൾ വാ​റ്റു ചാ​രാ​യം വി​ൽ​പ്പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്നു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. മ​ധു, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ജോ​ർ​ജ് ജോ​സ​ഫ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ടി.​ആ​ർ. ഹ​ർ​ഷ​കു​മാ​ർ, കെ.​എ. മ​നോ​ജ്, എം.​എം. ന​ന്ദു, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ടി.​കെ. സൗ​മ്യ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.