ഡൊ​മി​സി​ല​ിയറി കെയർ സെ​ന്‍റ​റി​ലേ​ക്ക് അ​വ​ശ്യ​വ​സ്തു​ക്ക​ൾ ന​ൽ​കി
Thursday, May 6, 2021 11:31 PM IST
മൂ​വാ​റ്റു​പു​ഴ: ഡൊ​മി​സി​ലിയ​റി സെ​ന്‍റ​റി​ന് ആ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ൾ എ​ത്തി​ച്ചു ന​ൽ​കി മാ​റാ​ടി അ​ഗ്രി​ക​ൾ​ച്ച​റ​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്. മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സെ​ന്‍റ​റി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സാ​നി​റ്റൈ​സ​ർ, പി​പി കി​റ്റ്, മാ​സ്ക്, കു​ടി​വെ​ള്ളം തു​ട​ങ്ങി​യ സാ​മ​ഗ്രി​ക​ൾ എ​ത്തി​ച്ചു ന​ൽ​കി​യ​ത്. മാ​റാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി. ബേ​ബി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​ധീ​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​മ​ർ​ലാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് സാ​മ​ഗ്രി​ക​ൾ ഏ​റ്റു​വാ​ങ്ങി. ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​പി. ജോ​ളി, ബി​ജു കു​ര്യാ​ക്കോ​സ്, പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ര​തീ​ഷ് ച​ങ്ങാ​ലി​മ​റ്റം, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​യ ര​മാ പ​ര​മേ​ശ്വ​ര​ൻ, ജെ​ഫി​ൻ രാ​ജു, ഹാ​ബി​ൻ ഷാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
മൂ​വാ​റ്റു​പു​ഴ: വാ​ള​കം പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ സ്റ്റീ​ഫ​ൻ സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റി​ലേ​ക്ക് ആ​വ​ശ്യ​മാ​യ മാ​സ്കു​ക​ളും സാ​നി​റ്റൈ​സ​റും യൂ​ത്ത് കെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ളി​മോ​ൻ ചു​ണ്ട​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജി​ത സു​ധാ​ക​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെ​എ​സ്‌​യു നേ​താ​ക്ക​ളാ​യ എ​വി​ൻ എ​ൽ​ദോ​സ്, സ​ഞ്ജു ജോ​ർ​ജ്, ജെ​റി​ൻ ജേ​ക്ക​ബ് പോ​ൾ, സി​ബി​ൻ ജോ​സ​ഫ്, എ​ബി​ൻ ജോ​യ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​വ​ശ്യ വ​സ്തു​ക്ക​ൾ കൈ​മാ​റി​യ​ത്.