കോ​വി​ഡ് രണ്ടാം ത​രം​ഗം: പ്ര​തീ​ക്ഷ​ക​ൾ ത​ക​ർ​ന്ന് ടൂ​റി​സം
Thursday, May 6, 2021 11:31 PM IST
കോ​ത​മം​ഗ​ലം: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ഭൂ​ത​ത്താ​ൻ​കെ​ട്ട്-​ത​ട്ടേ​ക്കാ​ട് ടൂ​റി​സം മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. വ​ർ​ഷം മു​ഴു​വ​ൻ ടൂ​റി​സ്റ്റു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന മ​റ്റ് ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ് ഭൂ​ത​ത്താ​ൻ​കെ​ട്ട്-​ത​ട്ടേ​ക്കാ​ട് മേ​ഖ​ല​യി​ലെ ടൂ​റി​സം. ഇ​വി​ടെ വ​ർ​ഷ​ത്തി​ൽ നാ​ലോ അ​ഞ്ചോ മാ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ടൂ​റി​സ്റ്റു​ക​ളെ​ത്തു​ന്ന​ത്. ജ​നു​വ​രി​യി​ൽ ആ​രം​ഭി​ച്ച് മേ​യ്മാ​സ​ത്തോ​ടെ ടൂ​റി​സ്റ്റ് സീ​സ​ണ്‍ അ​വ​സാ​നി​ക്കും.

ഡാം ​തു​റ​ന്ന് റി​സ​ർ​വോ​യ​റി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ത്തു​ന്ന​തോ​ടെ ആ​ക​ർ​ഷ​ണീ​യ​ത ന​ഷ്ട​പ്പെ​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ കോ​വി​ഡ് വ്യാ​പ​നം തു​ട​ങ്ങി​യ​പ്പോ​ൾ​ത​ന്നെ സ​ഞ്ചാ​രി​ക​ളെ വ​ര​വ് കു​റ​ഞ്ഞു. ലോ​ക്ഡൗ​ണോ​ടെ ടൂ​റി​സ്റ്റ് കേ​ന്ദ്രം പൂ​ർ​ണ​മാ​യി അ​ട​യ്‌​ക്കു​ക​യും ചെ​യ്തു. ഈ ​വ​ർ​ഷ​വും സീ​സ​ണ്‍ പ​കു​തി​യാ​യ​തോ​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ചു. ചെ​റി​യൊ​രു സീ​സ​ണ്‍ ല​ക്ഷ്യ​മി​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന 23ഓ​ളം റി​സോ​ർ​ട്ടു​ക​ളും ഹോം​സ്റ്റേ​ക​ളും പ്ര​ദേ​ശ​ത്തു​ണ്ട്. സം​രം​ഭ​ക​ർ​ക്ക് പു​റ​മെ 200ഓ​ളം തൊ​ഴി​ലാ​ളി​ക​ളും ഇ​വി​ടെ​യു​ണ്ട്.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം സീ​സ​ണി​ലും പ്ര​തീ​ക്ഷ​ക​ൾ ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് ഡെ​സ്റ്റി​നേ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഷി​ബു വ​ർ​ഗീ​സ് പ​റ​ഞ്ഞു. സീ​സ​ണ്‍ ന​ഷ്ട​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ ചെ​റു​തും വ​ലു​ത​മാ​യ ബോ​ട്ടു​ക​ളും തീ​ര​മ​ണ​ഞ്ഞു.

വ​ൻ സാ​ന്പ​ത്തി​ക ന​ഷ്ട​മാ​ണ് ബോ​ട്ടു​ട​മ​ക​ൾ​ക്ക് ഈ ​വ​ർ​ഷ​വും സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. സം​രം​ഭ​ക​ർ​ക്കു​ണ്ടാ​യി​ട്ടു​ള്ള ന​ഷ്ടം കു​റ​യ്‌​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നാ​ണ് അ​സോ​സി​യേ​ഷ​ന്‍റെ ആ​വ​ശ്യം.