ക​ഞ്ഞി​ക്കു​ഴി​യി​ലെ ഗ്രാ​മീ​ണ മാ​ർ​ക്ക​റ്റ് ഇ​ന്ന് നാ​ടി​നു സ​മ​ർ​പ്പി​ക്കും
Thursday, October 29, 2020 10:02 PM IST
ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന ഗ്രാ​മീ​ണ മാ​ർ​ക്ക​റ്റ് ഇ​ന്ന് വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി നാ​ടി​നു സ​മ​ർ​പ്പി​ക്കും. സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​രി​ശ് നി​ല കൃ​ഷി​യി​ലൂ​ടെ ക​ർ​ഷ​ക​ർ ഉ​ല്പാ​ദി​പ്പി​ക്കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​നും വാ​ങ്ങു​ന്ന​തി​നു​മാ​യി പ​ഞ്ചാ​യ​ത്തു​ക​ൾ​തോ​റും ഗ്രാ​മീ​ണ മാ​ർ​ക്ക​റ്റു​ക​ൾ ആ​രം​ഭി​ക്കു​ന്നു​ണ്ട്. ഇ​ടു​ക്കി ജൈ​വ​ഗ്രാം ഫാ​ർ​മേ​ഴ്സ് വെ​ൽ​ഫ​യ​ർ കോ - ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ ബ്രാ​ഞ്ച് എ​ന്ന നി​ല​യി​ലാ​ണ് ബു​ധ​നാ​ഴ്ച​ക​ളി​ൽ മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​ഴം, പ​ച്ച​ക്ക​റി, മു​ട്ട, പാ​ൽ, മ​ത്സ്യം, ആ​ട്, കോ​ഴി, മാ​ട് തു​ട​ങ്ങി​യ​വ​യെ​ല്ലാം മാ​ർ​ക്ക​റ്റി​ൽ വാ​ങ്ങാ​നും വി​ൽ​ക്കാ​നും സാ​ധി​ക്കും.
ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ സു​ലേ​ഖ, കെ ​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ സി.​വി. വ​ർ​ഗീ​സ് എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

പ​രി​ശീ​ല​ന ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ചു

അ​ടി​മാ​ലി: സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ​ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​വി​കു​ളം ദേ​ശീ​യ സാ​ഹ​സി​ക അ​ക്കാ​ദ​മി​യി​ൽ ന​ട​ന്നു​വ​രു​ന്ന പ​രി​ശീ​ല​ന ക്യാ​ന്പ് ദേ​വി​കു​ളം മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് എ.​ബി. ആ​ന​ന്ദ് സ​ന്ദ​ർ​ശി​ച്ചു. ദേ​വി​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. സു​രേ​ഷ്കു​മാ​ർ, ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി.​എ​സ്. ബി​ന്ദു, ജി​ല്ലാ കോ - ​ഓ​ർ​ഡി​നേ​റ്റ​ർ വി. ​സി​ജി​മോ​ൻ, പ​രി​ശീ​ല​ക​രാ​യ ആ​ർ. മോ​ഹ​ൻ, ആ​ന്‍റ​ണി ജെ. ​ഗി​ൽ​ബ​ർ​ട്ട്, ഷി​ജു കെ. ​ഷാ​ജി, നി​ജു ജ​യിം​സ,് ചാ​ൾ​സ​ണ്‍ ജോ​ഷി, സെ​ൽ​വ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.