പ​രി​സ്ഥി​തി സൗ​ഹൃ​ദ​ത്തി​നൊ​പ്പം നൈ​പു​ണ്യ ക​ർ​മ​സേ​ന​യും; ക​ട്ട​പ്പ​ന ഐ​ടി​ഐ ഹ​രി​ത കാ​ന്പ​സാ​കു​ന്നു
Thursday, October 29, 2020 10:02 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ഐ​ടി​ഐ​യെ ഹ​രി​ത കാ​ന്പ​സാ​യി പ്ര​ഖ്യാ​പി​ക്കു​ന്നു. പ​രി​സ്ഥി​തി സൗ​ഹൃ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന ക​ർ​മ​സേ​ന​യും രൂ​പീ​ക​രി​ച്ചാ​ണ് സം​സ്ഥാ​ന​ത്തെ 11 ഐ​ടി​ഐ​ക​ൾ​ക്കൊ​പ്പം ക​ട്ട​പ്പ​ന ഐ​ടി​ഐ ഹ​രി​ത കാ​ന്പ​സാ​യി മാ​റു​ന്ന​ത്.
ഇ​ന്ന് ഉ​ച്ച​യ്ക്ക് 12-ന് ​ഈ ഐ​ടിഐ​​ക​ളെ തൊ​ഴി​ൽ​മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ഓ​ണ്‍​ലൈ​നി​ലൂ​ടെ ഹ​രി​ത കാ​ന്പ​സു​ക​ളാ​യി പ്ര​ഖ്യാ​പി​ക്കും. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് സ​ർ​ക്കാ​രി​ന്‍റെ അ​നു​മോ​ദ​ന​പ​ത്രം റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഐ​ടി​ഐ പ്രി​ൻ​സി​പ്പ​ൽ ആ​നീ​സ് സ്റ്റെ​ല്ല ഐ​സ​ക്കി​ന് സ​മ്മാ​നി​ക്കും.
മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ടെ​സി ജോ​ർ​ജ്, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജി എ​സ്. മ​ധു, ഹ​രി​ത കാ​ന്പ​സ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ വി. ​ജ​യ​സൂ​ര്യ​നാ​ഥ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.
രാ​വി​ലെ 10.30-ന് ​നൈ​പു​ണ്യ ക​ർ​മ​സേ​ന​യു​ടെ രൂ​പീ​ക​ര​ണ​വും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഐ​ടി​ഐ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും.

നൈ​പു​ണ്യ
ക​ർ​മ​സേ​ന​യും
മ​ഴ​മ​റ കൃ​ഷി​യും
മു​ൻ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ ത​ക​രാ​റി​ലാ​യ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ കേ​ടു​പാ​ടു​ക​ൾ പ​രി​ഹ​രി​ച്ച് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി ന​ൽ​കാ​ൻ രം​ഗ​ത്തി​റ​ങ്ങി​യ ഐ​ടി​ഐ​ക​ളി​ലെ അ​ധ്യാ​പ​ക -വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രു​ന്നു. ഈ ​നൈ​പു​ണ്യ ക​ർ​മ​സേ​ന​യു​ടെ തു​ട​ർ​ച്ച​യാ​ണ് ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ഹ​രി​ത കാ​ന്പ​സ് പ​ദ്ധ​തി.
ഇ​ന്ന് രാ​വി​ലെ ക​ട്ട​പ്പ​ന ഐ​ടി​ഐ കു​ന്നി​ലെ ദി​വ്യ​യു​ടെ വീ​ടി​ന്‍റെ പ്ല​ന്പിം​ഗ് ജോ​ലി​ക​ളാ​ണ് ഐ​ടി​ഐ​യു​ടെ നൈ​പു​ണ്യ ക​ർ​മ​സേ​ന സൗ​ജ​ന്യ​മാ​യി ഏ​റ്റെ​ടു​ത്ത് നി​ർ​വ​ഹി​ക്കു​ന്ന​ത്. 10 ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളും ര​ണ്ട് ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രു​മു​ൾ​പ്പെ​ട്ട​താ​ണ് സേ​ന. പു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടി​യെ​ത്തു​ന്ന​തോ​ടെ സേ​ന​യു​ടെ അം​ഗ​ബ​ലം 100 ആ​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ആ​നീ​സ് സ്റ്റെ​ല്ല ഐ​സ​ക്ക് പ​റ​ഞ്ഞു.
ഹ​രി​ത കാ​ന്പ​സി​ന്‍റെ ഭാ​ഗ​മാ​യി മ​ഴ​മ​റ കൃ​ഷി​യും കാ​ന്പ​സി​ൽ ന​ട​ക്കു​ന്നു​ണ്ട്. ഇ​ത് വി​പു​ലീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം നൂ​ത​ന പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഹ​രി​ത കാ​ന്പ​സി​ന്‍റെ ഭാ​ഗ​മാ​യി ഏ​റ്റെ​ടു​ക്കും. കാ​ന്പ​സും ചു​റ്റു​വ​ട്ട​വും പ്ര​കൃ​തി സൗ​ഹൃ​ദ​മാ​ക്കാ​നും പ്ര​കൃ​തി പു​ന​സ്ഥാ​പ​ന​ത്തി​ന് സാ​ധ്യ​മാ​യ​തൊ​ക്കെ ചെ​യ്യു​ന്ന​തും ഹ​രി​ത കാ​ന്പ​സ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു.
ര​ണ്ടാം​ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ ഐ​ടി​ഐ​ക​ളെ​യും മ​റ്റു ക​ലാ​ല​യ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ഹ​രി​ത​കാ​ന്പ​സ് പ​ദ്ധ​തി വി​പു​ല​മാ​ക്കു​മെ​ന്ന് ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജി.​എ​സ്. മ​ധു പ​റ​ഞ്ഞു.