കോ​വി​ഡ് നി​രീ​ക്ഷ​ണ കാ​ലാ​വ​ധി; തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു
Thursday, October 29, 2020 10:01 PM IST
മൂ​ന്നാ​ർ:​ കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ നി​രീ​ക്ഷ​ണ​കാ​ലാ​വ​ധി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​വു​ന്നു.​ ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ മൂ​ന്നാ​റി​ൽ മ​ട​ങ്ങി​യെ​ത്തു​ന്പോ​ൾ ഏ​ഴു ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ങ്കി​ൽ സ്വ​കാ​ര്യ റി​സോ​ർ​ട്ടു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.
വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല തു​റ​ന്ന​തോ​ടെ റി​സോ​ർ​ട്ടു​ക​ളി​ലെ വാ​ട​ക പ​തിന്മട​ങ്ങ് വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഹൈ​റേ​ഞ്ച് മേ​ഖ​ല​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത​ല​ത്തി​ൽ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ തി​രി​ച്ച​ടി​യാ​കു​ന്ന​ത്.
ഒ​രു മാ​സ​ത്തോ​ളം നീ​ണ്ടു​നി​ന്ന നി​രോ​ധ​നാ​ജ്ഞ മൂ​ലം തോ​ട്ടം മേ​ഖ​ല​യും ടൂ​റി​സം മേ​ഖ​ല​യു​മെ​ല്ലാം പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ തൊ​ഴി​ലാ​ളി​ക​ളെ വീ​ണ്ടും ദു​രി​ത​ത്തി​ലാ​ക്കു​ന്ന ന​യ​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ഏ​ഴു​ദി​വ​സം സ​ന്ദ​ർ​ശ​നം ന​ട​ത്താ​ൻ മൂ​ന്നാ​റും പ​രി​സ​ര​വും തു​റ​ന്നു​ന​ൽ​കി​യ​പ്പോ​ൾ ത​മി​ഴ്നാ​ട്ടി​ൽ ബ​ന്ധു​ക്ക​ളെ കാ​ണു​വാ​ൻ പോ​യി മ​ട​ങ്ങി​വ​രു​ന്ന​വ​ർ​ക്ക് ഏ​ഴു​ദി​വ​സ​ത്തെ നി​ർ​ബ​ന്ധി​ത നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നു​മു​ള്ള ആ​രോ​പ​ണ​മാ​ണു​യ​രു​ന്ന​ത്.
സ​ന്ദ​ർ​ശ​ക​ർ​ക്ക് ഒ​രു ന്യാ​യ​വും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​റ്റൊ​രു ന്യാ​യ​വു​മാ​ണ് മൂ​ന്നാ​റി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് മു​ൻ എം​എ​ൽ​എ എ.​കെ മ​ണി​യും പ്ര​തി​ക​രി​ച്ചു.​ മൂ​ന്നാ​റി​ലെ തോ​ട്ടം​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ത​മി​ഴ്നാ​ടി​നെ ആ​ശ്ര​യി​ച്ചാ​ണ് ജീ​വി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല ഇ​വ​രു​ടെ ബ​ന്ധു​മി​ത്രാ​ധി​ക​ളും മ​ക്ക​ളും ത​മി​ഴ്നാ​ട്ടി​ലാ​ണു​ള്ള​ത്.
എ​ട്ടു​മാ​സ​ക്കാ​ല​മാ​യി അ​വ​രെ നേ​രി​ൽ സ​ന്ദ​ർ​ശി​ക്കു​വാ​ൻ മാ​താ​പി​താ​ക്ക​ൾ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച് ത​മി​ഴ്നാ​ട് സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങി​യെ​ത്തു​ന്പോ​ൾ നി​ർ​ബ​ന്ധി​ത നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തു ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കും.​
ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ അ​നു​കൂ​ല ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.