മാ​ങ്കു​ള​ത്ത് 163 പേ​ർ​ക്കു​കൂ​ടി പ​ട്ട​യം ന​ൽ​കാ​ൻ ന​ട​പ​ടി​യായി
Thursday, October 29, 2020 10:01 PM IST
തൊ​ടു​പു​ഴ:​ മാ​ങ്കു​ള​ത്ത് 163 പേ​ർ​ക്കു​കൂ​ടി പ​ട്ട​യം ന​ൽ​കാ​ൻ ന​ട​പ​ടി​യാ​യി.​അ​ടു​ത്ത​മാ​സം നാ​ലി​ന് ക​ഞ്ഞി​ക്കു​ഴി​യി​ൽ ന​ട​ക്കു​ന്ന പ​ട്ട​യ​മേ​ള​യി​ൽ ഇ​വ​രി​ൽ ഏ​താ​നും​പേ​ർ​ക്ക് നേ​രി​ട്ട് പ​ട്ട​യം വി​ത​ര​ണം ചെ​യ്യും.​ ശേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് താ​ലൂ​ക്ക് ഓ​ഫീ​സി​ൽ നി​ന്നും പ​ട്ട​യം കൈ​മാ​റും.​ പ​തി​ച്ചുന​ൽ​കി​യ ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന ന​ട​പ​ടി​യു​ടെ നാ​ലാം ഘ​ട്ട​മാ​യാ​ണ് ഇ​വ​ർ​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​ത്.​ ഇ​വ​ർ​ക്ക് പ​ട്ട​യം ന​ൽ​കാ​നു​ള്ള ഫ​യ​ലി​ൽ ജി​ല്ലാ ക​ള​ക്‌ടർ ക​ഴി​ഞ്ഞ ദി​വ​സം ഒ​പ്പു​വ​ച്ചു.​ ഭൂ​ര​ഹി​ത​ർ​ക്ക് സ്ഥ​ലം ന​ൽ​കു​ന്ന​തി​നാ​യി സ​ർ​ക്കാ​രി​ന്‍റെ ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ നി​യ​മ​പ്ര​കാ​രം ക​ണ്ണ​ൻ​ദേ​വ​ൻ ക​ന്പ​നി​യു​ടെ 5128 ഏ​ക്ക​ർ ഭൂ​മി​യാ​ണ് 1977-ൽ ​സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​ത്.1980 മു​ത​ൽ 1995 വ​രെ വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ഭൂ​മി വി​ത​ര​ണം ചെ​യ്ത​ത്.
​ഇ​തി​ൽ 680-ഓ​ളം പേ​ർ​ക്ക് മൂ​ന്നു​ഘ​ട്ട​ങ്ങ​ളി​ലാ​യി പ​ട്ട​യം ല​ഭി​ച്ചി​രു​ന്നു. കേ​ന്ദ്ര​വ​ന​നി​യ​മ​പ്ര​കാ​ര​മു​ൾ​പ്പെ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ അ​നു​മ​തി​യോ​ടും കൂ​ടി​യാ​ണ് അ​ന്നു ഭൂ​മി ഏ​റ്റെ​ടു​ത്ത് വി​ത​ര​ണം ചെ​യ്ത​ത്.​ ല​ഭി​ച്ച ഭൂ​മി 12 വ​ർ​ഷ​ത്തേ​ക്ക് കൈ​മാ​റാ​ൻ പാ​ടി​ല്ലെ​ന്ന വ്യ​വ​സ്ഥ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.​ എ​ന്നാ​ൽ ത​ല​മു​റ​ക​ൾ​ക്ക് കൈ​മാ​റി​യ ഭൂ​മി​യും 12 വ​ർ​ഷ​ത്തി​നു ശേ​ഷം നി​യ​മാ​നു​സൃ​തം കൈ​മാ​റ്റം ചെ​യ്ത ഭൂ​മി​ക്കും പ​ട്ട​യം ന​ൽ​കാ​തി​രു​ന്ന​ത് ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി.​ഈ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​ത്തി​നാ​ണ് ഇ​ത്ത​വ​ണ പ​രി​ഹാ​ര​മാ​കു​ന്ന​ത്. 1980, 1985,1995 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ലാ​യി 1216 പേ​ർ​ക്ക് ഒ​രു ഹെ​ക്ട​ർ വീ​ത​മാ​ണ് കൈ​മാ​റി​യ​ത്.​
ഭൂ​മി കൈ​മാ​റി​യ​തി​നോ​ടൊ​പ്പം 680-ഓ​ളം പേ​ർ​ക്ക് അ​പ്പോ​ൾ​ത​ന്നെ പ​ട്ട​യ​വും ന​ൽ​കി​യി​രു​ന്നു.​ എ​ന്നാ​ൽ പ​രാ​തി​യെ തു​ട​ർ​ന്നു ശേ​ഷി​ക്കു​ന്ന​വ​ർ​ക്കു​ള്ള പ​ട്ട​യ​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ പി​ന്നീ​ട് ഇ​തി​നു​ള്ള ത​ട​സം മാ​റി​യെ​ങ്കി​ലും ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങി ശേ​ഷി​ക്കു​ന്ന​വ​രു​ടെ പ​ട്ട​യ​വി​ത​ര​ണം അ​ന​ന്ത​മാ​യി നീ​ളു​ക​യാ​യി​രു​ന്നു. 1999-​ൽ ഒ​ന്നേ​കാ​ൽ ഏ​ക്ക​ർ വീ​തം 1,016 പേ​ർ​ക്കു​കൂ​ടി ഭൂ​മി വി​ത​ര​ണം ചെ​യ്തു.​ഇ​വ​ർ​ക്കും പ​ട്ട​യം ല​ഭി​ക്കാ​നു​ണ്ട്. 2017 ഫെ​ബ്രു​വ​രി​യി​ൽ അ​ടി​മാ​ലി​യി​ൽ ന​ട​ന്ന പ​ട്ട​യ​മേ​ള​യി​ൽ മാ​ങ്കു​ള​ത്തെ ക​ർ​ഷ​ക​ർ​ക്കും പ​ട്ട​യം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റ​വ​ന്യു മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നു ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്‌ടർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.​ എ​ന്നാ​ൽ 1980-ൽ ​ഭൂ​മി ല​ഭി​ച്ച​വ​ർ​ക്കു പ​ട്ട​യം ന​ൽ​കാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.​ ഇ​ത​നു​സ​രി​ച്ച് 33 പേ​ർ​ക്കു​കൂ​ടി പ​ട്ട​യം കൈ​മാ​റി.​ അ​തേസ​മ​യം പ​ല​രും ഭൂ​മി കൈ​മാ​റ്റം ചെ​യ്ത​തി​നാ​ൽ അ​ർ​ഹ​രാ​യ പ​ല​ർ​ക്കും പ​ട്ട​യം ല​ഭി​ച്ചി​ല്ല.​ ഇ​വ​ർ​ക്കും പ​ട്ട​യം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​ർ​ന്നെ​ങ്കി​ലും സ​ർ​ക്കാ​ർ കൈ​മാ​റി​യ ഭൂ​മി നി​ല​വി​ൽ കൃ​ഷി​ഭൂ​മി ത​ന്നെ​യാ​ണോ​യെ​ന്നു പ​രി​ശോ​ധി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.​ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​പേ​ക്ഷ ന​ൽ​കി​യ 98 പേ​രു​ടെ ഫ​യ​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​ന്ന​ത്തെ ദേ​വി​ക​ളും സ​ബ്ക​ള​ക്ട​ർ​ക്ക് കൈ​മാ​റി​യെ​ങ്കി​ലും എ​ട്ടു​മാ​സം പി​ന്നി​ട്ടി​ട്ടും ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ർ​ന്നു പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ മാ​ങ്കു​ളം സ്വ​ദേ​ശി പ്ര​വീ​ണ്‍ ജോ​സ് ലോ​കാ​യു​ക്ത​യെ സ​മീ​പി​ച്ചു.​ ഫ​യ​ൽ മ​ന​പൂ​ർ​വം വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്നും സ്ഥ​ല​ത്തെ സം​ബ​ന്ധി​ച്ച് മാ​ങ്കു​ളം വി​ല്ലേ​ജ് ഓ​ഫീ​സ​റും ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​രും പ​രി​ശോ​ധ​ന ന​ട​ത്തി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നു കൈ​മാ​റി​യ ഫ​യ​ൽ കാ​ര​ണം​കൂ​ടാ​തെ ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ചൂ​ണ്ടി​കാ​ട്ടി​യാ​ണ് ലോ​കാ​യു​ക്ത​യെ സ​മീ​പി​ച്ച​ത്.​
പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ർ​ഹ​രാ​യ​വ​ർ​ക്ക് പ​ട്ട​യം ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.​ ന​ട​പ​ടി ക്ര​മ​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു ശേ​ഷം മാ​ങ്കു​ള​ത്ത് 163 പേ​ർ​ക്കു​കൂ​ടി പ​ട്ട​യം ല​ഭ്യ​മാ​കു​ന്ന​ത്.

ജി​ല്ല​യി​ലെ ആ​റാ​മ​ത് പ​ട്ട​യ​മേ​ള

തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ കു​ടി​യേ​റ്റ ക​ർ​ഷ​ക​രു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യ കൈ​വ​ശ​ഭൂ​മി​ക്ക് പ​ട്ട​യം എ​ന്ന ആ​വ​ശ്യം വീ​ണ്ടും സാ​ക്ഷാ​ത്ക​രി​ച്ച് ആ​റാ​മ​ത് പ​ട്ട​യ​മേ​ള ന​വം​ബ​ർ നാ​ലി​ന് ക​ഞ്ഞി​ക്കു​ഴി​യി​ൽ ന​ട​ക്കും.
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ക​ഞ്ഞി​ക്കു​ഴി, ഇ​ടു​ക്കി, വാ​ഴ​ത്തോ​പ്പ് പ്ര​ദേ​ശ​ങ്ങ​ളി​ലെ 8500 ഓ​ളം കൈ​വ​ശ​ക്കാ​ർ​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തി​നു​ള്ള ആ​ദ്യ​ഘ​ട്ട ഉ​ദ്ഘാ​ട​ന​വും പ​ട്ട​യ​വി​ത​ര​ണ​വും കൂ​ടാ​തെ വി​വി​ധ ഭൂ​മി​പ​തി​വ് ഓ​ഫീ​സു​ക​ളി​ൽ നി​ന്നും ത​യാ​റാ​യി​ട്ടു​ള്ള​ത് ഉ​ൾ​പ്പെ​ടെ 2000 പ​ട്ട​യ​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
രാ​വി​ലെ 11 ന് ​ക​ഞ്ഞി​ക്കു​ഴി അ​പ്പൂ​സ് ഹാ​ളി​ൽ ചേ​രു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ ദി​നേ​ശ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. മ​ന്ത്രി എം.​എം.​ മ​ണി പ​ട്ട​യവി​ത​ര​ണം നി​ർ​വ​ഹി​ക്കും.
ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എം​എ​ൽ​എ​മാ​രാ​യ റോ​ഷി അ​ഗ​സ്റ്റി​ൻ, പി.​ജെ.​ജോ​സ​ഫ്, ഇ.​എ​സ്. ബി​ജി​മോ​ൾ, എ​സ്. ​രാ​ജേ​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ജോ​യ്സ് ജോ​ർ​ജ്, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.