70 ല​ക്ഷം മു​ട​ക്കി​യ റോ​ഡ് ആ​റു​മാ​സ​ത്തി​ന​കം ത​ക​ർ​ന്നു
Tuesday, October 27, 2020 9:51 PM IST
ചെ​റു​തോ​ണി: എ​ഴു​പ​ത് ല​ക്ഷം രൂ​പ മു​ട​ക്കി നി​ർ​മി​ച്ച റോ​ഡ് ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ത​ക​ർ​ന്നു. മൂ​ന്നു പ​തി​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള ഉ​പ്പു​തോ​ട്ആ​ര്യ​പ്പ​ള്ളി​പ്പ​ടി റോ​ഡാ​ണ് പ​ണി പൂ​ർ​ത്തീ​ക​രി​ച്ച് ക​രാ​റു​കാ​ര​ൻ ബി​ല്ലു​മാ​റി​യ ഉ​ട​ൻ​ത​ന്നെ പൊ​ളി​ഞ്ഞ​ത്.

ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ​നി​ന്ന് 70 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്. 70 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചി​ട്ടും 400 മീ​റ്റ​ർ ദൂ​രം മാ​ത്ര​മാ​ണ് റോ​ഡ് ടാ​ർ ചെ​യ്ത​ത്. കൂ​ടാ​തെ 20 മീ​റ്റ​റും 30 മീ​റ്റ​റും നീ​ള​ത്തി​ലു​ള്ള ഓ​രോ ക​രി​ങ്ക​ൽ​കെ​ട്ടു​ക​ളും 25 മീ​റ്റ​ർ കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി​യു​മാ​ണ് ഇ​വി​ടെ നി​ർ​മി​ച്ച​ത്.

ടാ​റിം​ഗ് ന​ട​ത്തി ആ​റു​മാ​സം തി​ക​യും​മു​ന്പ് റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന് നാ​ട്ടു​കാ​ർ​ക്ക് ന​ട​ക്കു​വാ​ൻ​പോ​ലും ക​ഴി​യാ​താ​യി. പ​ഞ്ചാ​യ​ത്ത് റോ​ഡ് മൂ​ന്നു​മീ​റ്റ​ർ വീ​തി​യി​ൽ 400 മീ​റ്റ​ർ ടാ​ർ ചെ​യ്ത​തി​നും എ​ഴു​പ​ത് മീ​റ്റ​റോ​ളം ക​രി​ങ്ക​ൽ കെ​ട്ടി​നു​മാ​യി 70 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച​താ​യി ക​ണ​ക്കു​ണ്ടാ​ക്കി തു​ക ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ ബ​ന്ധ​പ്പെ​ട്ട് അ​ധി​കൃ​ത​ർ​ക്കു പ​രാ​തി ന​ൽ​കി.