ചി​ന്നാ​ർ ചെ​ക്ക്പോ​സ്റ്റ് തു​റ​ന്നു
Monday, October 26, 2020 10:22 PM IST
മ​റ​യൂ​ർ: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​ർ​ച്ച് മു​ത​ൽ ഏ​ർ​പ്പെ​ടു​ത്തി​യ യാ​ത്രാ​നി​രോ​ധ​ന​ത്തി​ൽ ഭാ​ഗി​ക​മാ​യി ഇ​ള​വു വ​രു​ത്തി.
ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു മ​റ​യൂ​ർ, മൂ​ന്നാ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന​തി​നാ​യി ചി​ന്നാ​ർ ​വ​ഴി​യു​ള്ള നോ​ർ​ത്തേ​ണ്‍ ഒൗ​ട്ട്‌ലറ്റ് റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര​യ്ക്കാ​ണ് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. ത​മി​ഴ്നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും മ​റ​യൂ​ർ - മൂ​ന്നാ​ർ, പ​ള്ളി​വാ​സ​ൽ ​തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ​എ​ത്ത​ണ​മെ​ങ്കി​ൽ വാ​ള​യാ​ർ, കു​മ​ളി ചെ​ക്ക് പോ​സ്റ്റു​ക​ൾ​വ​ഴി മാ​ത്ര​മാ​ണ് ​പാ​സ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്.
ഇ​തു​മൂ​ലം മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ പ്ര​ദേ​ശ​ത്തെ നി​ര​വ​ധി​പ്പേ​ർ​ക്കാ​ണ് കി​ലോ​മീ​റ്റ​റു​ക​ൾ അ​ധി​ക​മാ​യി യാ​ത്ര ചെ​യ്യേ​ണ്ടി​വ​ന്നി​രു​ന്ന​ത്. അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു മ​ട​ങ്ങി​യെ​ത്തി ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​മെ​ന്ന് ഉ​റ​പ്പാ​ക്കി​യാ​ലും ​വാ​ള​യാ​ർ, കു​മ​ളി വ​ഴി പാ​സ് അ​നു​വ​ദി​ച്ചി​രു​ന്ന​ത് ​വാ​ഹ​ന​വാ​ട​ക​യി​ന​ത്തി​ൽ ​വ​ലി​യ സാ​ന്പ​ത്തി​ക​ന​ഷ്ടം യാ​ത്ര​ക്കാ​ർ​ക്ക് വ​രു​ത്തി​യി​രു​ന്നു. മ​റ്റു ചെ​ക്ക് പോ​സ്റ്റു​ക​ളി​ലൂ​ടെ ക​ട​ന്നു​വ​രു​ന്പോ​ൾ കൂ​ടു​ത​ൽ പേ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തേ​ണ്ടി​വ​രു​ന്ന​തും അ​ധി​ക​സ​മ​യം യാ​ത്ര ചെ​യ്യേ​ണ്ടി വ​രു​ന്ന​തും ​വാ​ള​യാ​ർ, കു​മ​ളി ചെ​ക്ക് പോ​സ്റ്റു​ക​ളി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യാ​ണ് ​ചി​ന്നാ​ർ ചെ​ക്ക് പോ​സ്റ്റ് വ​ഴി​യും പാ​സ് അ​നു​വ​ദി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.
മ​റ​യൂ​ർ- കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​യി​ലെ വ്യാ​പാ​രി​ക​ൾ ​കൂ​ടു​ത​ലാ​യും ആ​ശ്ര​യി​ക്കു​ന്ന​ത് ത​മി​ഴ്നാ​ട്ടി​ലെ അ​തി​ർ​ത്തി ന​ഗ​ര​മാ​യ ഉ​ദു​മ​ൽ​പേ​ട്ട - കോ​യ​ന്പ​ത്തൂ​ർ ന​ഗ​ര​ങ്ങ​ളെ​യാ​ണ്. ​ദി​വ​സ​വും നി​ര​വ​ധി​പ്പേ​രാ​ണ് ഉ​ദു​മ​ൽ​പേ​ട്ട​യി​ൽ ജോ​ലി ആ​വ​ശ്യ​ങ്ങ​ൾ​ക്കും കാ​ർ​ഷി​ക അ​വ​ശ്യ​ങ്ങ​ൾ​ക്കും പോ​യി​വ​ന്നി​രു​ന്ന​ത്.
ഇ​വ​ർ​ക്കൊ​ക്കെ ചി​ന്നാ​ർ ചെ​ക്ക്പോ​സ്റ്റ് വ​ഴി​യു​ള്ള യാ​ത്രാ​നി​രോ​ധ​നം വ​ള​രെ​യ​ധി​കം പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രു​ന്നു. അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ക​ട​ത്തി​വി​ട്ടി​രു​ന്ന​ത്. കേ​ര​ള​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​വാ​യി​രു​ന്ന​പ്പോ​ഴും ഉ​ദു​മ​ൽ​പേ​ട്ട ഉ​ൾ​പ്പെ​ടു​ന്ന ത​മി​ഴ്നാ​ട്ടി​ലെ തി​രു​പ്പൂ​ർ, കോ​യ​ന്പ​ത്തൂ​ർ പ്ര​ദേ​ശ​ങ്ങ​ൾ റെ​ഡ് സോ​ണി​ലാ​യി​രു​ന്നു. വാ​ള​യാ​റി​ന് സ​മാ​ന​മാ​യി ​ഓ​ണ്‍​ലൈ​ൻ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്തു മാ​ത്ര​മേ ചി​ന്നാ​ർ ചെ​ക്ക് പോ​സ്റ്റി​ലൂ​ടെ എ​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. ​ഇ​വ​ർ ഇ​വി​ടെ​യെ​ത്തി ക്വാ​റന്‍റൈൻ ​ഉ​റ​പ്പാ​ക്കി പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​കും. ഉ​ദു​മ​ൽ​പേ​ട്ട​യി​ലേ​ക്ക് പോ​ക​ണ​മെ​ങ്കി​ൽ ​ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള പാ​സും എ​ടു​ക്കേ​ണ്ടി വ​രും. തി​രി​കെ കേ​ര​ള​ത്തി​ലേ​ക്ക് വ​ര​ണ​മെ​ങ്കി​ലും പാ​സ് എ​ടു​ത്ത് അ​നു​വ​ദി​ക്കു​ന്ന ടൈം ​സ്ലോ​ട്ടി​ൽ വേ​ണം എ​ത്തി​ച്ചേ​രാ​ൻ. ഇ​തി​നാ​യി ക​രി​മു​ട്ടി​യി​ൽ മ​റ​യൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ​നോ​ഡ​ൽ ഓ​ഫീ​സ​റാ​യി നി​യ​മി​ച്ചു.
ക​രി​മു​ട്ടി വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ ചെ​ക്ക് പോ​സ്റ്റി​ൽ ഇ​ന്‍റ​ർ​നെ​റ്റ്, ക​ന്പ്യൂ​ട്ട​ർ ​സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
മ​റ​യൂ​ർ പോ​ലീ​സ്, മ​റ​യൂ​ർ ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ, മൂ​ന്നാ​ർ വൈ​ൽ​ഡ് ലൈ​ഫ് ഡി​വി​ഷ​ൻ എ​ന്നി​വ​യു​ടെ ​നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ചെ​ക്ക്പോ​സ്റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.