സ​ത്യ​ഗ്ര​ഹ​സ​മ​രം തു​ട​രും: പി.​ജെ. ജോ​സ​ഫ്
Monday, October 26, 2020 10:22 PM IST
ചെ​റു​തോ​ണി: 2019 ഡി​സം​ബ​ർ 17-ലെ ​സ​ർ​വ​ക​ക്ഷി​യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ അ​നു​സ​രി​ച്ച് ഭൂ​മി പ​തി​വ് നി​യ​മ​ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തു​വ​രെ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​നേ​തൃ​ത്വ​ത്തി​ൽ ചെ​റു​തോ​ണി​യി​ൽ ആ​രം​ഭി​ച്ച റി​ലേ സ​ത്യ​ഗ്ര​ഹ​സ​മ​രം തു​ട​രു​മെ​ന്ന് പാ​ർ​ട്ടി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ്. ചെ​റു​തോ​ണി​യി​ലെ റി​ലേ സ​ത്യ​ഗ്ര​ഹ​സ​മ​ര​ത്തി​ലെ​ത്തി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​ടു​ക്കി ജി​ല്ല​ക്കാ​ർ​ക്ക് എ​തി​രാ​യി സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ പോ​യാ​ൽ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ​ല്ലാം പ്ര​തി​സ​ന്ധി​യി​ലാ​കും. 14 ജി​ല്ല​ക​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​വാ​ൻ ഭൂ​നി​യ​മ ഭേ​ദ​ഗ​തി ഉ​ണ്ടാ​ക​ണ​മെ​ന്നും ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ച്ചു​ക​രോ​ട്ട്, ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. റെ​നീ​ഷ് മാ​ത്യു, ടോ​മി​ച്ച​ൻ പി. ​മു​ണ്ടു​പാ​ലം, അ​ഡ്വ. ജോ​ണ്‍​സ​ണ്‍ ചി​റ​ക്ക​ൽ, എ​ൻ. ഹ​രി​ശ​ങ്ക​ർ, ടോ​മി തൈ​ലം​മ​നാ​ൽ എ​ന്നി​വ​ർ പ്രസംഗിച്ചു.