താ​രി​ഫ് വി​ല വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണം: അ​റ​ക്കു​ളം ക​ർ​ഷ​ക കൂ​ട്ടാ​യ്മ
Friday, October 23, 2020 9:54 PM IST
മൂ​ല​മ​റ്റം: വെ​ള്ളി​യാ​മ​റ്റം വി​ല്ലേ​ജി​ലെ ഭൂ​മി​യു​ടെ താ​രി​ഫ് വി​ല പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് അ​റ​ക്കു​ളം ക​ർ​ഷ​ക കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു. അ​വി​ക​സി​ത ഗ്രാ​മീ​ണ മേ​ഖ​ല​യാ​യ വെ​ള്ളി​യാ​മ​റ്റ​ത്ത് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന താ​രി​ഫ് വി​ല അ​ശാ​സ്്ത്രീ​യ​വും അ​ന്യാ​യ​വു​മാ​ണ്.
സ​മീ​പ വി​ല്ലേ​ജു​ക​ളി​ലെ താ​രി​ഫ് വി​ല​യേ​ക്കാ​ൾ ഉ​യ​ർ​ന്ന​താ​ണ് ഇ​വി​ടത്തെ വി​ല. മു​ദ്ര​പ​ത്രം, ര​ജി​സ്ട്രേ​ഷ​ൻ നി​ര​ക്കു​ക​ൾ എ​ന്നി​വ ഭൂ​മി​യു​ടെ യ​ഥാ​ർ​ഥ വി​ല​യേ​ക്കാ​ൾ അ​ധി​ക​മാ​യ​തി​നാ​ൽ ഭൂ​മി​യു​ടെ ക്ര​യ​വി​ക്ര​യ​ങ്ങ​ളും കൈ​മാ​റ്റ​ങ്ങ​ളും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.
കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക ബി​ല്ലു​ക​ൾ പി​ൻ​വ​ലി​യ്ക്കു​ക, റ​ബ​റി​ന് 250 രൂ​പ ത​റ​വി​ല പ്ര​ഖ്യാ​പി​ക്കു​ക, അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് കാ​ർ​ഷി​ക വാ​യ്പ​ക​ൾ പ​ലി​ശ ര​ഹി​ത​മാ​ക്കു​ക, സ്വ​ർ​ണ പ​ണ​യ കാ​ർ​ഷി​ക വാ​യ്പ പു​നഃ​സ്ഥാ​പി​ക്കു​ക, ക​സ്തൂ​രി രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ന്തി​മ വി​ജ്ഞാ​പ​നം ഉ​ട​ൻ പു​റ​പ്പെ​ടു​വി​ച്ച് കൃ​ഷി ഭൂ​മി​യെ ഇ​എ​സ്എ​യു​ടെ പ​രി​ധി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​മ​റ്റം വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
മൈ​ക്കി​ൾ പു​ര​യി​ടം, ജ​യ്സ​ണ്‍ കു​ന്നും​പു​റം, ജോ​സ​ഫ് പ​ര​വ​ൻ​പ​റ​ന്പി​ൽ, ത​ങ്ക​ച്ച​ൻ പെ​രു​മാം​കു​ന്നേ​ൽ, ടോ​മി പു​ളി​യ​ൻ​മാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.