മു​ട്ടം, കു​ള​മാ​വ് പോ​ലീ​സ് സ്റ്റേ​ഷ​ൻ മ​ന്ദി​രോ​ദ്ഘാ​ട​നം 26 ന്
Thursday, October 22, 2020 11:22 PM IST
മൂ​ല​മ​റ്റം: നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച മു​ട്ടം, കു​ള​മാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പു​തി​യ മ​ന്ദി​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം 26 ന് ​ന​ട​ക്കും. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 15 ന് ​വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും പെ​ട്ടി​മു​ടി, ക​രി​പ്പൂ​ർ ദു​ര​ന്ത​ങ്ങ​ളെ തു​ട​ർ​ന്ന് ഉ​ദ്ഘാ​ട​നം മാ​റ്റി​യി​രു​ന്നു.

ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്നു​ള്ള 1.80 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് ര​ണ്ട് സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. സ്റ്റീ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ കേ​ര​ള ലി​മി​റ്റ​ഡി​നാ​യി​രു​ന്നു നി​ർ​മാ​ണച്ചുമ​ത​ല.

സി​ൽ​ക്ക് ഉ​പ​ക​രാ​ർ ന​ൽ​കി​യ സ്വ​കാ​ര്യ ക​ന്പ​നി​യാ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ര​ണ്ട് സ്റ്റേ​ഷ​നു​ക​ളും നി​ർ​മി​ച്ച​ത്. നി​ർ​മാ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് ര​ണ്ട് കെ​ട്ടി​ട​ങ്ങ​ളു​ടെ​യും തു​ട​ർ പ്ര​വൃത്തി​ക​ൾ ഇ​ട​ക്ക് സ്തം​ഭി​ച്ചി​രു​ന്നു.

മാ​ധ്യ​മ വാ​ർ​ത്ത​ക​ളെ തു​ട​ർ​ന്ന് അ​ടി​യ​ന്തര​മാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ണി​ൽ ര​ണ്ട് കെ​ട്ടി​ട​ങ്ങ​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു.