ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ ഉടൻ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന്
Tuesday, October 20, 2020 9:49 PM IST
കു​മ​ളി: ഉ​ത്ത​രേ​ന്ത്യ​യി​ലെ അ​ശ​ര​ണ​രും ആ​ലം​ബ​ഹീ​ന​രു​മാ​യ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ച ജ​സ്യൂ​ട്ട് പു​രോ​ഹി​ത​ൻ ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ ഉ​ട​ൻ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് കു​മ​ളി ലൂ​ർ​ദ് മാ​ത കോ​ണ്‍​ഫ​റ​ൻ​സ് വി​ൻ​സ​ന്‍റ് ഡി ​പോ​ൾ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് കെ.​പി. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​ഹി​ത്യ
ര​ച​ന മ​ത്സ​രം

ഇ​ടു​ക്കി: ശി​ശു​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​ഹി​ത്യ ര​ച​ന മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും. എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ത​ല​ങ്ങ​ളി​ലാ​ണ് മ​ത്സ​രം.
ക​ഥാ​ര​ച​ന - അ​ന്ന​ത്തെ യാ​ത്ര​യി​ൽ, എ​വി​ടെ​യെ​ല്ലാം തി​ര​ഞ്ഞു, അ​മ്മ​ത്തൊ​ട്ടി​ൽ, മ​റ​ന്നു​വ​ച്ച സ​മ്മാ​നം.
ക​വി​താ ര​ച​ന - മി​ന്നാ​മി​നു​ങ്ങ്, മ​ഴ​യു​ടെ ദു:​ഖം, മ​റു​ക​ര തേ​ടി, അ​തി​ർ​ത്തി​ക​ൾ പ​റ​യു​ന്ന​ത്.
ഉ​പ​ന്യാ​സ ര​ച​ന - സ്കൂ​ൾ ക​ലോ​ത്സ​വം, കോ​വി​ഡ്കാ​ലം ന​മ്മെ പ​ഠി​പ്പി​ച്ച​ത്, ഇ​ന്ത്യ നാ​നാ​ത്വ​വും ഏ​ക​ത്വ​വും, അ​ഭ​യാ​ർ​ഥി​ക​ളും വ​ർ​ത്ത​മാ​ന​കാ​ല​വും എ​ന്നി​വ​യാ​ണ് വി​ഷ​യ​ങ്ങ​ൾ.
ര​ച​ന​ക​ൾ 28-ന​കം കെ.​ആ​ർ. ജ​നാ​ർ​ദ​ന​ൻ, സെ​ക്ര​ട്ട​റി, ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി, ഇ​ടു​ക്കി കോ​ള​നി പി​ഒ എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. ഫോ​ണ്‍- 9447963226. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ക്കാ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കും.