തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​യ ജീ​പ്പ് കാ​ട്ടാ​ന ആ​ക്ര​മി​ച്ചു
Monday, October 19, 2020 10:26 PM IST
രാ​ജ​കു​മാ​രി: തൊ​ഴി​ലാ​ളി സ്ത്രീ​ക​ളു​മാ​യി പോ​യ ജീ​പ്പ് കാ​ട്ടാ​ന ആ​ക്ര​മി​ച്ചു. പെ​രി​യ​ക​നാ​ൽ സ്വ​ദേ​ശി കെ. ​ചെ​ല്ല​പാ​ണ്ടി​യു​ടെ ജീ​പ്പാ​ണ് ഒ​റ്റ​യാ​ൻ ആ​ക്ര​മി​ച്ച് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് ആ​ന​യി​റ​ങ്ക​ൽ എ​സ് വ​ള​വി​ലാ​ണ് ജീ​പ്പ് കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ​പെ​ട്ട​ത്. സൂ​ര്യ​നെ​ല്ലി​യി​ൽ​നി​ന്നും പൂ​പ്പാ​റ​യ്ക്ക് സ്ത്രീ​തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​കു​ക​യാ​യി​രു​ന്നു ജീ​പ്പ്.
വ​ള​വി​ൽ നി​ന്നി​രു​ന്ന ആ​ന​യു​ടെ മു​ൻ​പി​ൽ​പെ​ട്ട ജീ​പ്പി​ന്‍റെ ഗ്ലാ​സും ബോ​ണ​റ്റും കാ​ട്ടാ​ന അ​ടി​ച്ചു​ത​ക​ർ​ത്തു. ഡ്രൈ​വ​ർ ചെ​ല്ല​പാ​ണ്ടി വാ​ഹ​ന​ത്തി​ന്‍റെ എ​ൻ​ജി​നി​ൽ​നി​ന്നും അ​മി​ത ശ​ബ്ദ​മു​ണ്ടാ​ക്കി​യ​തി​നെ​തു​ട​ർ​ന്ന് ആ​ന മാ​റി​യ​ശേ​ഷ​മാ​ണ് യാ​ത്ര തു​ട​രാ​നാ​യ​ത്.

റോ​ഷി രാ​ജിവ​യ്ക്ക​ണം:
യു​ഡി​എ​ഫ്

ഇ​ടു​ക്കി: യു​ഡി​എ​ഫി​നെ വ​ഞ്ചി​ച്ച് എ​ൽ​ഡി​എ​ഫി​നൊ​പ്പം ചേ​ർ​ന്ന റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ എ ​രാ​ജി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് വാ​ർ​ഡ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ നാ​ലി​ന് പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ട്ടി ക​ല്ലാ​ർ അ​റി​യി​ച്ചു. ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡ് കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്. യു​ഡിഎ​ഫി​നെ​യും മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളെ​യും വ​ഞ്ചി​ച്ച റോ​ഷി അ​ഗ​സ്റ്റി​ന് യുഡിഎ​ഫി​ന്‍റെ പി​ന്തു​ണ​യോ​ടെ ല​ഭി​ച്ച എം​എ​ൽ​എ സ്ഥാ​ന​ത്തു തു​ട​രാ​ൻ അ​ർ​ഹ​ത​യി​ല്ലെ​ന്നും ക​ല്ലാ​ർ പ​റ​ഞ്ഞു.