പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പാ​ലം പു​ന​ർ​നി​ർ​മി​ച്ചി​ല്ല; പ്ര​തി​ഷേ​ധ​വു​മാ​യി മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ
Monday, September 28, 2020 10:14 PM IST
ചെ​റു​തോ​ണി: പെ​രി​യാ​ർ​വാ​ലി ക​ല്ലു​ങ്ക​ൽ​പ​ടി അ​ട്ടി​ക്ക​ളം പാ​ലം ത​ക​ർ​ന്ന് ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പു​ന​ർ​നി​ർ​മി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി.
2018-ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പാ​ലം പു​ന​ർ​നി​ർ​മി​ക്കാ​ൻ ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് നി​ർ​മാ​ണം ആ​രം​ഭി​ച്ച​താ​ണെ​ങ്കി​ലും ഫ​ണ്ടി​ന്‍റെ അ​പ​ര്യാ​പ്ത​മൂ​ലം ക​രാ​റു​കാ​ര​ൻ പ​ണി നി​ർ​ത്തി​വ​ച്ചു. ഇ​തോ​ടെ ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, ആ​റ് വാ​ർ​ഡു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​ത്തി​ലൂ​ടെ​യു​ള്ള മു​പ്പ​തോ​ളം കു​ടു​ബ​ങ്ങ​ളു​ടെ യാ​ത്ര​യും ദു​രി​ത​ത്തി​ലാ​യി.
പ​ത്തോ​ളം കി​ട​പ്പു​രോ​ഗി​ക​ളു​ള്ള പ്ര​ദേ​ശ​ത്ത് രോ​ഗി​ക​ളെ ചു​മ​ന്നു​കൊ​ണ്ട് കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ച് അ​ട്ടി​ക്ക​ള​ത്ത് എ​ത്തി​വേ​ണം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ. 2018-ലും 2019-​ലും ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലു​മു​ണ്ടാ​യ പ്ര​ദേ​ശം കൂ​ടി​യാ​ണി​വി​ടം.
പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​യോ​ഗം ന​ട​ത്തി.
ജോ​ഷി മാ​ത്യു ഉ​ദ്ഘാ​ട​നം​ചെ​യ്തു. ത​ങ്ക​ച്ച​ൻ മ​ത്താ​യി, മാ​ത്യു തോ​മ​സ്, ജെ​സി ദേ​വ​സ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.