സം​രം​ഭ​ക​ത്വ വി​ക​സ​ന പ​ദ്ധ​തി: വാ​യ്പ അ​നു​മ​തി വി​ത​ര​ണം
Monday, September 28, 2020 10:13 PM IST
ക​ട്ട​പ്പ​ന: മു​ഖ്യ​മ​ന്ത്രി​യു​ടെ സം​രം​ഭ​ക​ത്വ വി​ക​സ​ന പ​ദ്ധ​തി അ​നു​മ​തി പ​ത്ര​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി വി​ത​ര​ണം​ചെ​യ്തു. കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ഇ​തോ​ട​നു​ബ​ന്ധി​ച്ച് ക​ട്ട​പ്പ​ന ബ്രാ​ഞ്ചി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ഐ​സ്എ​സ്ഐ​എ മെം​ബ​ർ എം.​ടി. പോ​ൾ അ​നു​മ​തി പ​ത്ര​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു. വ​നി​ത സം​രം​ഭ​ക മ​ഞ്ജു മാ​ത്യു​വി​ന് ഹ​രി​ത​ശ്രി ബ​യോ ഫാ​ർ​മ​സി യൂ​ണി​റ്റ് തു​ട​ങ്ങു​ന്ന​തി​ന് 20 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ണ് ച​ട​ങ്ങ് ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് വി​വി​ധ സം​രം​ഭ​ങ്ങ​ൾ​ക്കാ​യി എ​ട്ടു വാ​യ്പാ അ​നു​മ​തി​ക​ൾ കൈ​മാ​റി. സം​രം​ഭ​ക​ർ​ക്ക് അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​ൻ വ​ഴി​യോ, ബ്രാ​ഞ്ചു​ക​ൾ മു​ഖേ​നെ​യോ ന​ൽ​കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.