ത​ട്ട​ക്കു​ഴ സ്കൂ​ളി​ന് ല​ഹ​രി​വി​രു​ദ്ധ അ​വാ​ർ​ഡ്
Monday, September 28, 2020 9:51 PM IST
തൊ​ടു​പു​ഴ: മി​ക​ച്ച ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ഡോ. ​എ.​പി.​ജെ അ​ബ്ദു​ൾ ക​ലാം അ​വാ​ർ​ഡ് ത​ട്ട​ക്കു​ഴ സ്കൂ​ളി​ന്. മി​ക​ച്ച ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഡോ.​എ.​പി.​ജെ അ​ബ്ദു​ൾ ക​ലാം സ്റ്റ​ഡി സെ​ന്‍റ​ർ ന​ൽ​കു​ന്ന അ​വാ​ർ​ഡാ​ണ് സ്കൂ​ളി​ന് ല​ഭി​ച്ച​ത്.
സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​നും പ്രോ​ഗ്രാം ഓ​ഫീ​സ​ർ ബി.​സ​ജീ​വി​നു​മാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്. ഡോ.​എ.​പി.​ജെ അ​ബ്ദു​ൾ ക​ലാ​മിെ​ൻ​റ ജ·​ദി​ന​മാ​യ ഒ​ക്ടോ​ബ​ർ 15ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങും.

സി.​എ​ഫ്.​തോ​മ​സി​ന്‍റെ നി​ര്യാ​ണം:
ഏ​ഴു ദി​വ​സ​ത്തെ ദു:​ഖാ​ച​ര​ണം

തൊ​ടു​പു​ഴ : കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ഡ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ സി.​എ​ഫ്. തോ​മ​സ് എം​എ​ൽ​എ​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് പാ​ർ​ട്ടി ജി​ല്ല​യി​ൽ ഏ​ഴു ദി​വ​സ​ത്തെ ദു​ഖാ​ച​ര​ണം ന​ട​ത്തു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ.​ജേ​ക്ക​ബ് അ​റി​യി​ച്ചു.
30 ന് ​കാ​ഞ്ചി​യാ​റി​ൽ നി​ന്നും ക​ട്ട​പ്പ​ന ലാ​ന്‍റ് അ​സൈ​ൻ​മെ​ന്‍റ് ഓ​ഫീ​സി​ലേ​യ്ക്ക് ന​ട​ത്താ​നി​രു​ന്ന ക​ർ​ഷ​ക മാ​ർ​ച്ച് ഒ​ക്ടോ​ബ​ർ ഏ​ഴി​ലേ​യ്ക്ക് മാ​റ്റി വ​ച്ചു. ദു​ഖാ​ച​ര​ണ​ത്തോ​ടൊ​പ്പം ചെ​റു​തോ​ണി​യി​ലെ റി​ലേ സ​ത്യാ​ഗ്ര​ഗം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.