ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പു​ന​രാ​രം​ഭി​ച്ചു
Friday, September 25, 2020 9:39 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് മൂ​ലം നി​ർ​ത്തി വ​ച്ചി​രു​ന്ന ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പു​ന​രാ​രം​ഭി​ച്ചു. കോ​ലാ​നി​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഡ്രൈ​വിം​ഗ് ഗ്രൗ​ണ്ടി​ലാ​ണ് ടെ​സ്റ്റ് പു​ന​രാ​രം​ഭി​ച്ച​ത്. ആ​ർ​ടി​ഒ ആ​ർ. ര​മ​ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തൊ​ടു​പു​ഴ ജോ​യി​ന്‍റ് ആ​ർ​ടി​ഒ പി.​എ.​ന​സീ​ർ , വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ആ​ർ.​അ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ഡ്രൈ​വിം​ഗ് ടെ​സ്റ്റ് വീ​ണ്ടും ആ​രം​ഭി​ച്ച​ത്.
ദി​വ​സേ​ന 30 പേ​ർ​ക്കാ​ണ് ടെ​സ്റ്റി​ന് അ​വ​സ​രം. നേ​ര​ത്തെ 60 പേ​ർ​ക്ക് ഒ​രു ദി​വ​സം ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കാ​മാ​യി​രു​ന്നു. ലേ​ണേ​ഴ്സ് ടെ​സ്റ്റ് ക​ഴി​ഞ്ഞ​വ​ർ​ക്കു പു​റ​മെ നേ​ര​ത്തെ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ൽ പ​രാ​ജ​യ​പ്പെ​ട്ട​വ​ർ​ക്കും ഇ​പ്പോ​ൾ പ​ങ്കെ​ടു​ക്കാം. ആ​ഴ്ച​യി​ൽ ബു​ധ​ൻ ഒ​ഴി​കെ​യു​ള്ള നാ​ല് ദി​വ​സ​ങ്ങ​ളി​ൽ (തി​ങ്ക​ൾ ,ചൊ​വ്വ, വ്യാ​ഴം വെ​ള്ളി ) ടെ​സ്റ്റ് ന​ട​ത്തും.​പ​ഠി​താ​ക്ക​ൾ പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു മാ​ത്ര​മേ ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കാ​വു എ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ഡ്രൈ​വിം​ഗ് സ്കൂ​ളു​കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും ആ​ർ​ടി​ഒ അ​റി​യി​ച്ചു.