മാ​സ്കാ​ണ് പ്ര​ധാ​നം : കോ​വി​ഡ് കാ​ല​ത്ത് വൈ​റ​ലാ​യി ഷോ​ർ​ട്ട് ഫി​ലിം
Monday, September 21, 2020 10:34 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് കാ​ല​ത്ത് മാ​സ്കി​ന്‍റെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ അ​ണി​യി​ച്ചൊ​രു​ക്കി​യ ഹ്ര​സ്വ ചി​ത്രം വൈ​റ​ലാ​യി. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ഏ​റ്റ​വും സു​ര​ക്ഷി​തം കൃ​ത്യ​മാ​യി മാ​സ്ക്ക് ഉ​പ​യോ​ഗി​ക്കു​ക എ​ന്ന സ​ന്ദേ​ശ​വു​മാ​യി ത​യാ​റാ​ക്കി​യ
മാ​സ്കാ​ണ് പ്ര​ധാ​നം എ​ന്ന ബോ​ധ​വ​ൽ​ക​ര​ണ ഹൃ​സ്വ​ചി​ത്ര​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധ നേ​ടി​യ​ത്.
കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള സ​ന്ദേ​ശ​മാ​യെ​ത്തി​യ ഹൃ​സ്വ​ചി​ത്ര​ത്തി​ന്‍റെ പ്രാ​ധാ​ന്യം ക​ണ്ട​റി​ഞ്ഞ മ​ല​യാ​ള സി​നി​മ​യി​ലെ സെ​ലി​ബ്ര​റ്റി​ക​ൾ അ​ട​ക്കം ചി​ത്ര​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ച് രം​ഗ​ത്തു​വ​ന്നു. ഇ​വ​രി​ൽ മി​ക്ക​വ​രും ഒ​രു​മി​ച്ചാ​ണ് അ​വ​രു​ടെ ഫേ​സ് ബു​ക്ക് പേ​ജു​ക​ളി​ലൂ​ടെ ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്.
ച​ല​ച്ചി​ത്ര​താ​രം നി​ഖി​ല വി​മ​ൽ ടൈ​റ്റി​ൽ ലോ​ഞ്ച് നി​ർ​വ​ഹി​ക്കു​ക​യും സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സ് ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്യു​ക​യും ചെ​യ്തു. സം​വി​ധാ​യ​ക​രാ​യ ഒ​മ​ർ ലു​ലു, ബോ​ബ​ൻ സാ​മു​വ​ൽ, സ​ന്തോ​ഷ് നാ​യ​ർ, റെ​ജി​സ് ആ​ന്‍റ​ണി, ജെ​ക്സ​ണ്‍ ആ​ന്‍റ​ണി, സ​ജി​ത്ത് ജ​ഗ​ദ്ന​ന്ദ​ൻ, ഷെ​ബി, അ​ഞ്ജ​ലി ഉ​പാ​സ​ന, നി​ർ​മാ​താ​വും പ്ര​മു​ഖ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​നു​മാ​യ നൗ​ഷാ​ദ് ആ​ല​ത്തൂ​ർ, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​പ​ർ​ണ ബാ​ല​മു​ര​ളി, ബി​ബി​ൻ ജോ​ർ​ജ്, മ​മ്മൂ​ട്ടി​യു​ടെ സ​ഹോ​ദ​ര​ൻ ഇ​ബ്രാ​ഹിം​കു​ട്ടി എ​ന്നി​വ​ർ അ​വ​രു​ടെ ഫേ​സ് ബു​ക്ക് പേ​ജി​ലൂ​ടെ ചി​ത്രം റീ​ലീ​സ് ചെ​യ്ത് പി​ന്തു​ണ ന​ൽ​കി.
കൊ​റോ​ണ കാ​ല​ത്ത് മാ​സ്ക്ക് ധ​രി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​മാ​ണ് ചി​ത്രം എ​ടു​ത്തു​കാ​ട്ടു​ന്ന​ത്. ജ​ന​ങ്ങ​ൾ അ​നു​സ​രി​ക്കേ​ണ്ട​തും പാ​ലി​ക്കേ​ണ്ട​തു​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച രീ​തി​യി​ൽ​ത​ന്നെ സ​മൂ​ഹ​ത്തി​ലെ​ത്തി​ക്കാ​ൻ അ​ണി​യ​റ​ക്കാ​ർ​ക്ക് സാ​ധി​ച്ചു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​യി​ലും മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ച്ചു.
ചി​ത്രം ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത​ത് സി​ജോ ജോ​സ​ഫ് മു​ട്ടം ആ​ണ്. നി​ർ​മാ​ണം ഐ​വി​ൻ ഫി​ലിം​സ് , ജോ​സ് കു​ന്നും​പു​റം, കാ​മ​റ എ​ഡി​റ്റിം​ഗ് ലി​ന്േ‍​റാ തോ​മ​സ്, പാ​ശ്ചാ​ത്ത​ല സം​ഗീ​തം അ​രു​ണ്‍ കു​മാ​ര​ൻ, പ്രോ​ജ​ക്ട് ഡി​സൈ​ന​ർ ഷ​റ​ഫ് ക​രൂ​പ്പ​ട​ന്ന, ക്രി​യേ​റ്റി​വ് സ​പ്പോ​ർ​ട്ട് ഇ.​പി. ബി​നു, ക​ലാ​സം​വി​ധാ​നം സാ​ബു കു​ഞ്ഞ​പ്പ​ൻ, മെ​യ്ക്ക​പ്പ് എം.​കെ.​സാ​ബു വ​സ്ത്രാ​ല​ങ്കാ​രം ഷാ​ജ​ഹാ​ൻ, ഡി​സൈ​ൻ ഡെ​ൽ​വി​ൻ വ​ർ​ഗീ​സ്, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ ജെ​യ്സ​ണ്‍ കാ​ഞ്ഞാ​ർ എ​ന്നി​വ​രാ​ണ് അ​ണി​യ​റ​ക്കാ​ർ. ഗ​രു​ഡ് ടാ​ക്കീ​സാ​ണ് വി​ത​ര​ണം.