ഭൂ​പ​തി​വ് നി​യ​മം: റി​ലേ സ​ത്യ​ഗ്ര​ഹം 26 ദി​വ​സം പി​ന്നി​ട്ടു
Saturday, September 19, 2020 10:48 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ളു​ടെ നി​ല​നി​ൽ​പ് അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​രി​ന്‍റെ ന​യം തി​രു​ത്ത​ണ​മെ​ന്നും ജ​ന​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും കെ​പി​സി​സി സെ​ക്ര​ട്ട​റി തോ​മ​സ് രാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഭൂ​പ​തി​വ് നി​യ​മ ഭേ​ദ​ഗ​തി​യാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജോ​സ​ഫ്) ന​ട​ത്തു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ 26-ാം ദി​വ​സ​ത്തെ സ​മ​രം ചെ​റു​തോ​ണി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബേ​ബി പ​തി​പ്പ​ള്ളി, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഒ.​ടി. ജോ​ണ്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ ന​ട​ക്ക​ൽ, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി​ജോ ഇ​ല​ന്തൂ​ർ, സെ​ബാ​സ്റ്റ്യ​ൻ തോ​മ​സ്, മാ​ത്യൂ മേ​ലേ​ട്ട് തു​ട​ങ്ങി​യ​വ​ർ സ​ത്യ​ഗ്ര​ഹം അ​നു​ഷ്ടി​ച്ചു.

മു​ൻ എം​എ​ൽ​എ മാ​ത്യൂ സ്റ്റീ​ഫ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, യു​ഡി​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​ൻ എ​സ്. അ​ശോ​ക​ൻ, മു​സ്‌ലിംലീ​ഗ് നേ​താ​വ് കെ.​എം.​എ. ഷു​ക്കൂ​ർ, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മു​ര​ളി, മ​ല​നാ​ട് ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി നേ​താ​ക്ക​ളാ​യ ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ൽ, രാ​ജു സേ​വ്യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ന്ന് കാ​ഞ്ചി​യാ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹം ഡി​സി​സി സെ​ക്ര​ട്ട​റി ആ​ഗ​സ്തി അ​ഴ​ക​ത്ത് ഉ​ദ്ഘാ​ട​നം​ചെ​യ്യും. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​വി​യോ പ​ള്ളി​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും