ക്വാറന്‍റൈൻ ലംഘിച്ച യുവാ​വി​നെ​തി​രെ കേ​സെ​ടു​ത്തു
Saturday, September 19, 2020 10:45 PM IST
പീ​രു​മേ​ട്: ക്വാ​റ​ന്‍റൈൻ ലം​ഘ​നം ന​ട​ത്തു​ക​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും​ചെ​യ്ത യു​വാ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പീ​രു​മേ​ട് മേ​ല​ഴു​ത സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രെ​യാ​ണ് കേ​സ്.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും മേ​ല​ഴു​ത​യി​ൽ എ​ത്തി​യ​തു മ​റ​ച്ചു​വെ​ച്ച് പു​റ​ത്തി​റ​ങ്ങി വി​ല​സു​ക​യും​ചെ​യ്ത വി​വ​രം നാ​ട്ടു​കാ​ർ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​ത്തി കാ​ര്യം അ​ന്വേ​ഷി​ച്ച​പ്പോ​ൾ എ​റ​ണാ​കു​ള​ത്തു​നി​ന്നും എ​ത്തി​യ​താ​യാ​ണ് ഇ​യാ​ൾ അ​റി​യി​ച്ച​ത്. പി​ന്നീ​ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും എ​ത്തി​യ​താ​ണ​ന്ന് ക​ണ്ടെ​ത്തി.

ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പീ​രു​മേ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക്വാ​റ​ന്‍റൈ​ൻ ലം​ഘ​നം ന​ട​ത്തി​യ​തി​നെ​തു​ട​ർ​ന്ന് പോ​ത്തു​പാ​റ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രെ​യും ക​ഴി​ഞ്ഞ​ദി​വ​സം കേ​സെ​ടു​ത്തി​രു​ന്നു.