ബിഎ ഹി​സ്റ്റ​റി: ആ​ദ്യ അ​ഞ്ചു റാ​ങ്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി പാ​വ​നാ​ത്മ കോ​ള​ജ്
Friday, September 18, 2020 10:17 PM IST
മു​രി​ക്കാ​ശേ​രി : മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ബി​എ ​ഹി​സ്റ്റ​റി മോ​ഡ​ൽ ര​ണ്ട് (എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ ഹി​സ്റ്റ​റി ആ​ന്‍ഡ് ഫോ​റ​സ്ട്രി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ ആ​ദ്യ അ​ഞ്ചു റാ​ങ്കു​ക​ൾ മു​രി​ക്കാ​ശേ​രി പാ​വ​നാ​ത്മാ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ക​ര​സ്ഥ​മാ​ക്കി മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ചു. പാ​ണ്ടി​പ്പാ​റ സ്വ​ദേ​ശി മു​ള​ങ്ങാ​ശേ​രി​ൽ കു​ര്യ​ൻ സെ​ലി​ൻ ദ​ന്പ​തി​ക​ളു​ടെ മ​ക​നും ഇ​ടു​ക്കി രൂ​പ​ത​യ്ക്കു​വേ​ണ്ടി സെ​മി​നാ​രി പ​രി​ശീ​ല​നം ന​ട​ത്തു​ന്ന വൈ​ദി​ക​വി​ദ്യാ​ർ​ഥി​യു​മാ​യ തോ​മ​സ്ക​ുര്യ​നാ​ണ് 2621 മാ​ർ​ക്കോ​ടെ ഒ​ന്നാം റാ​ങ്ക് സ്വ​ന്ത​മാ​ക്കി​യ​ത്. പ​ണി​ക്ക​ൻ​കു​ടി സ്വ​ദേ​ശി​നി​യാ​യ അ​രീ​ക്ക​ൽ അ​ലെ​ന്‍റ സോ​യി​ക്കാ​ണ് ര​ണ്ടാം​റാ​ങ്ക്. നീ​ലി​വ​യ​ൽ സ്വ​ദേ​ശി​നി​യാ​യ പു​റ്റു​മ​ണ്ണി​ൽ മി​ഥു​ല വ​ർ​ഗീ​സ് മൂ​ന്നാം റാ​ങ്കും പ്ര​കാ​ശ് സ്വ​ദേ​ശി​നി തേ​പ്പു​ക​ല്ലു​ങ്ക​ൽ ടി.​ആ​ർ. ലി​ജി​യാ​മോ​ൾ നാ​ലാം റാ​ങ്കും മു​രി​ക്കാ​ശേ​രി സ്വ​ദേ​ശി​നി പ​ന​ച്ചി​ക്ക​ൽ അ​ന​ന്ത​ല​ക്ഷ്മി സാ​ജു അ​ഞ്ചാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി. ഈ ​വ​ർ​ഷം വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ 25 റാ​ങ്കു​ക​ൾ നേ​ടാ​നാ​യ​ത് കോ​ള​ജി​ന്‍റെ പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള മി​ക​ച്ച അം​ഗീ​കാ​ര​മാ​യി. യു​ജി​സി നാ​ക് അ​ക്ര​ഡി​റ്റേ​ഷ​നി​ൽ എ ​ഗ്രേ​ഡു​ള്ള സ്ഥാ​പ​ന​ത്തി​ലെ ച​രി​ത്ര​വി​ഭാ​ഗ​ത്തി​ന് സ്വ​ന്ത​മാ​യി പൈ​തൃ​ക മ്യൂ​സി​യ​വും മൂ​വാ​യി​ര​ത്തോ​ളം ഗ്ര​ന്ഥ​ങ്ങ​ള​ട​ങ്ങി​യ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ലൈ​ബ്ര​റി​യും​ഗ​വേ​ഷ​ണ ഗ്ര​ന്ഥ​ശാ​ല​യും ഉ​ണ്ട്.
റാ​ങ്കു​ക​ൾ സ്വ​ന്ത​മാ​ക്കി ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ളെ​യും പ​രി​ശീ​ല​നം ന​ൽ​കി​യ അ​ധ്യാ​പ​ക​രേ​യും കോ​ളജ് മാ​നേ​ജ്മെ​ന്‍റും പ്രി​ൻ​സി​പ്പ​ലും അ​ഭി​ന​ന്ദി​ച്ചു.