കു​ള​മാ​വി​നു സ​മീ​പം റോ​ഡി​നു വി​ള്ള​ൽ
Thursday, August 13, 2020 10:01 PM IST
കു​ള​മാ​വ്: സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്ന് റോ​ഡ് വി​ണ്ടു കീ​റി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. തൊ​ടു​പു​ഴ- പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യി​ൽ കു​ള​മാ​വി​നു സ​മീ​പ​മാ​ണ് 50 മീ​റ്റ​ർ നീ​ള​ത്തി​ൽ റോ​ഡ് വി​ണ്ടു​കീ​റി​യ​ത്. കു​ള​മാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് പു​തി​യ വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​ത്. നേ​ര​ത്തെ ചെ​റു​താ​യി വി​ള്ള​ൽ വീ​ണ റോ​ഡി​ലെ ഗ​ർ​ത്തം കാ​ല​വ​ർ​ഷ​ത്തി​ൽ വ​ലു​താ​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ താ​ത്ക്കാ​ലി​ക സം​ര​ക്ഷ​ണ വേ​ലി കെ​ട്ടി ഗ​താഗാ​ഗ​തം ഒ​റ്റ​വ​രി​യാ​ക്കി. ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ളാണ് ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന​ത്. ഇവിടെ റോ​ഡി​നു വീ​തി​യും കു​റ​വാണ്.
​ഇ​തി​ലൂ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്്.