ക​ഞ്ചാ​വു​കേ​സി​ലെ പ്ര​തി​യെ ജാ​മ്യ​ത്തി​ലി​റ​ക്കാ​ൻ എ​ത്തി​യ​വ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ചു
Wednesday, August 12, 2020 10:12 PM IST
അ​ടി​മാ​ലി: ക​ഞ്ചാ​വു​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യു​വാ​വി​നെ ജാ​മ്യ​ത്തി​ലി​റ​ക്കാ​ൻ എ​ത്തി​യ സം​ഘം നാ​ർ​ക്കോ​ട്ടി​ക് ഓ​ഫീ​സി​ൽ ആ​ക്ര​മ​ണം ന​ട​ത്തി. സം​ഭ​വ​ത്തി​ൽ നാ​ലു യു​വാ​ക്ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ഇ​ന്ന​ലെ വൈ​കു​നേ​രം അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. അ​ടി​മാ​ലി പ​ഴ​യ റോ​ഡി​ൽ താ​മ​സി​ക്കു​ന്ന രാ​ഹു​ൽ എ​ന്ന യു​വാ​വി​നെ പ​ത്തു​ഗ്രാം ക​ഞ്ചാ​വു​മാ​യി നാ​ർ​കോ​ട്ടി​ക് സം​ഘം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പി​ടി​കൂ​ടി​യി​രു​ന്നു. രാ​ഹു​ലി​നെ ജാ​മ്യ​ത്തി​ലി​റ​ക്കാ​നെ​ന്നു പ​റ​ഞ്ഞ് വൈ​കു​ന്നേ​രം നാ​ലോ​ടെ നാ​ർ​കോ​ട്ടി​ക്ക് ഓ​ഫീ​സി​ൽ എ​ത്തി​യ രാ​ഹു​ലി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ നാ​ലു യു​വാ​ക്ക​ൾ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രു​മാ​യി വാ​ക്കേ​റ്റം ന​ട​ത്തു​ക​യും ഹെ​ൽ​മ​റ്റു​പ​യോ​ഗി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ഓ​ഫീ​സി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത​താ​യ​ണ് കേ​സ്. നാ​ർ​ക്കോ​ട്ടി​ക്ക് സി​ഐ എം.​കെ. പ്ര​സാ​ദ് അ​ടി​മാ​ലി പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി​യാ​ണ് അ​ടി​മാ​ലി സ്വ​ദേ​ശി​ക​ളാ​യ ജി​ബി​ൻ, അ​സി​ൽ, അ​ന​ന്തു, വി​ഷ്ണു എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​ടി​മാ​ലി സി​ഐ അ​നി​ൽ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്യ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.
ഇ​തി​നി​ടെ ജി​ബി​ൻ കു​ഴ​ഞ്ഞു​വീ​ണ​തോ​ടെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലാ​ക്കി. ക​സ്റ്റ​ഡി​ലാ​യ​വ​ർ മു​ന്പും ക​ഞ്ചാ​വ് കേ​സി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് നാ​ർ​കോ​ട്ടി​ക് സി​ഐ പ​റ​ഞ്ഞു.