മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ സെ​ന്‍റി​ന​ൽ സ​ർ​വേ ന​ട​ത്തി
Wednesday, August 12, 2020 10:06 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ സെ​ന്‍റി​ന​ൽ സ​ർ​വേ ന​ട​ത്തി.
വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ, ബാ​ങ്ക് ജീ​വ​ന​ക്കാ​ർ, ക​ള​ക്ഷ​ൻ ഏ​ജ​ന്‍റു​മാ​ർ, ക​ച്ച​വ​ട​ക്കാ​ർ, റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​ശ വ​ർ​ക്ക​ർ​മാ​ർ, ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​യി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത ആ​ളു​ക​ൾ​ക്കാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
പു​റ​പ്പു​ഴ സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന സം​ഘ​ടി​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ൽ​സ ജോ​ണ്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​ബി​നോ​യി പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
പു​റ​പ്പു​ഴ സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​രേ​ഖ ശ്രീ​ധ​ർ, ഹെ​ൽ​ത്ത് സൂ​പ്പ​ർ വൈ​സ​ർ കു​ര്യാ​ച്ച​ൻ, ഡോ​ക്ട​ർ​മാ​രാ​യ ആ​ൽ​ഫി സാ​റ കു​ര്യ​ൻ, നി​ഖി​ത, ലി​യ എ​ന്നി​വ​രും പു​റ​പ്പു​ഴ, മ​ണ​ക്കാ​ട് ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രും പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. 120 പേ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.
എ​ല്ലാ​വ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു​വെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ​് അധി​കൃ​ത​ർ അ​റി​യി​ച്ചു.