മു​സ്ലിം ലീ​ഗ് പ്ര​തി​നി​ധി സം​ഘം പെ​ട്ടി​മു​ടി സ​ന്ദ​ർ​ശി​ച്ചു
Tuesday, August 11, 2020 9:50 PM IST
മൂ​ന്നാ​ർ: രാ​ജ​മ​ല പെ​ട്ടി​മു​ടി ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ മു​സ്ലിം ലീ​ഗ്, സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​തി​നി​ധി സം​ഘം സ​ന്ദ​ർ​ശി​ച്ചു. മു​സ്ലിം ലീ​ഗ് നി​യ​മ​സ​ഭ പാ​ർ​ട്ടി ഉ​പ​നേ​താ​വ് വി.​കെ. ഇ​ബ്രാ​ഹിം​ കു​ഞ്ഞ് എം​എ​ൽ​എ, യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ജീ​ബ് കാ​ന്ത​പു​രം, മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​എം. സ​ലിം, സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കെ.​എം. എ ​ഷു​ക്കൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം 10 ല​ക്ഷം രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ല​യ​ങ്ങ​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
ല​യ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നും സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നും സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ര​ക്ഷാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി.