റോ​ഡി​ലെ ഗ​ർ​ത്തം മൂ​ടാ​ൻ ന​ട​പ​ടി​യി​ല്ല; വാ​ഹ​ന യാ​ത്രി​ക​ർ ഭീ​തി​യി​ൽ
Tuesday, August 11, 2020 9:50 PM IST
ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി ഉ​മ്മ​ൻ​ചാ​ണ്ടി കോ​ള​നി റോ​ഡി​ലെ വ​ൻ ഗ​ർ​ത്തം മൂ​ടു​വാ​ൻ ന​ട​പ​ടി​യാ​യി​ല്ല.

കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ വാ​ഹ​ന​യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​യി​രി​ക്കു​ക​യാ​ണ്. 2018-ലെ ​പ്ര​ള​യ​കാ​ല​ത്ത് ക​ഞ്ഞി​ക്കു​ഴി ഉ​മ്മ​ൻ​ചാ​ണ്ടി കോ​ള​നി റോ​ഡി​ൽ രൂ​പ​പ്പെ​ട്ട അ​ഗാ​ധ​മാ​യ ഗ​ർ​ത്തം അ​ന്ന് ക​ല്ലും പാ​റ​മ​ക്കു​മി​ട്ട് അ​ട​യ്ക്കു​ക​യാ​യി​രു​ന്നു.

ഈ ​കാ​ല​വ​ർ​ഷം തു​ട​ങ്ങു​ന്ന​തി​ന് മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പു​ത​ന്നെ റോ​ഡി​ൽ വീ​ണ്ടും ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടി​ട്ടും അ​ധി​കാ​രി​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട ഭാ​ഗ​ത്തെ റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഏ​തു​നി​മി​ഷ​വും ഇ​ടി​ഞ്ഞ് തോ​ട്ടി​ൽ പ​തി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ദി​നം​പ്ര​തി ക​ട​ന്നു​പോ​കു​ന്ന വ​ഴി​യി​ൽ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടി​ട്ട് മാ​സ​ങ്ങ​ളാ​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തോ​ഫീ​സി​നു​മു​ൻ​പി​ൽ ധ​ർ​ണ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട ഭാ​ഗ​വും സം​ര​ക്ഷ​ണ​ഭി​ത്തി​യും പു​ന​ർ​നി​ർ​മി​ക്കു​വാ​ൻ ഫ​ണ്ട് വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും നി​ർ​മാ​ണ ജോ​ലി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നു​മാ​യി​രു​ന്നു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​ന്നു​ന​ൽ​കി​യ മ​റു​പ​ടി.

എ​ന്നാ​ൽ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ​ഞ്ചാ​യ​ത്ത് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.

അ​ടി​യ​ന്ത​ര​മാ​യി റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി പു​ന​ർ​നി​ർ​മി​ച്ച് വാ​ഹ​ന, കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്ക് സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.