അ​ഞ്ചു​രു​ളി തു​ര​ങ്ക​മു​ഖ​ത്ത് മ​ണ്ണി​ടി​ഞ്ഞു
Monday, August 10, 2020 9:35 PM IST
ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​ർ ഡാ​മി​ൽ​നി​ന്നും വെ​ള്ളം കു​ത്തി​യൊ​ഴു​കി അ​ഞ്ചു​രു​ളി തു​ര​ങ്ക​മു​ഖ​ത്തു മ​ണ്ണി​ടി​ഞ്ഞു. സം​ര​ക്ഷ​ണ വേ​ലി​യും ത​ക​ർ​ന്നു.
കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തി​നെ​തു​ട​ർ​ന്ന് ഇ​ര​ട്ട​യാ​ർ ഡാം ​നി​റ​ഞ്ഞ് അ​ഞ്ചു​രു​ളി തു​ര​ങ്ക​മു​ഖം വ​ഴി ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ലേ​ക്കു കു​ത്തൊ​ഴു​ക്കു​ണ്ടാ​യി. ഇ​തോ​ടെ അ​ഞ്ചു​രു​ളി തു​ര​ങ്ക​മു​ഖ​ത്ത് അ​പ​ക​ട​ഭീ​ഷ​ണി വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.
തു​ര​ങ്ക​മു​ഖ​ത്ത് എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് പാ​റ​യി​ൽ ഉ​റ​പ്പി​ച്ചി​രു​ന്ന ഇ​രു​ന്പു​വേ​ലി​യാ​ണ് ജ​ല​പ്ര​വാ​ഹ​ത്തി​ൽ ത​ക​ർ​ന്ന​ത്. ഇ​തോ​ടെ സ​ഞ്ചാ​രി​ക​ൾ അ​പ​ക​ട​ത്തി​ൽ പെ​ടാ​നി​ട​യു​ണ്ടെ​ന്ന​തി​നാ​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.
തു​ര​ങ്ക​മു​ഖം അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണെ​ന്ന​റി​ഞ്ഞ് കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. ശ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ൽ സ്ഥ​ല​ത്തെ​ത്തി.
അ​ഞ്ചു​രു​ളി തു​ര​ങ്ക​മു​ഖ​ത്തെ അ​പ​ക​ട ഭീ​ഷ​ണി ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ എ​ത്ര​യും വേ​ഗം സ്വീ​ക​രി​ക്കു​മെ​ന്നും പു​തി​യ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ​നി​ന്നും നാ​ലു​ല​ക്ഷം രൂ​പ മു​ട​ക്കി അ​ഞ്ചു​രു​ളി​യി​ൽ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്കു​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
അ​ഞ്ചു​രു​ളി​യി​ൽ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​സ് ഏ​ർ​പ്പെ​ടു​ത്തും. അ​തി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന തു​ക അ​ഞ്ചു​രു​ളി ടൂ​റി​സം മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

.