ദു​ര​ന്ത​ത്തി​ൽനി​ന്നും ര​ക്ഷ​പെ​ട്ട​വ​ർ ക​ഴി​യു​ന്ന​ത് ത​ക​ർ​ന്ന ല​യ​ങ്ങ​ളി​ൽ
Monday, August 10, 2020 9:33 PM IST
മൂ​ന്നാ​ർ: പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ൽ നി​ന്നും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട​വ​ർ​ക്ക് ക​ന്പ​നി ന​ൽ​കി​യ​ത് താ​മ​സ​യോ​ഗ്യ​മ​ല്ലാ​ത്ത ല​യ​ങ്ങ​ൾ. ഇ​തേ തു​ട​ർ​ന്ന് ബ​ന്ധു​വി​ന്‍റെ ഒ​റ്റ​മു​റി​ക്കു​ള്ളി​ൽ താ​മ​സി​ക്കു​ന്ന​ത് മൂ​ന്ന് കു​ടും​ബ​ങ്ങ​ളി​ലെ 12 പേ​ര​ട​ങ്ങു​ന്ന സം​ഘം.

ഷ​ണ്‍​മു​ഖ​യ്യ ഭാ​ര്യ മ​ഹാ​ല​ക്ഷ്മി, മ​ക്ക​ളാ​യ മ​ഹാ​രാ​ജ, ലാ​വ​ണ്യ എ​ന്നി​വ​രും മ​റ്റൊ​രു കു​ടും​ബ​ത്തി​ലെ വി​ജ​യ​കു​മാ​ർ ഭാ​ര്യ രാ​മ​ല​ക്ഷ​മി, മ​ക്ക​ളാ​യ മി​ഥു​ൻ കു​മാ​ർ, ര​ഞ്ചി​ത്ത് കു​മാ​ർ എ​ന്നി​വ​ർ ക​ന്നി​മ​ല ടോ​പ്പ് ഡി​വി​ഷ​നി​ലെ ബ​ന്ധു​വാ​യ മു​നി​സ്വാ​മി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. മു​നി​സ്വാ​മി​യും ഭാ​ര്യ​യും മൂ​ന്നു​മ​ക്ക​ളും ഇ​വി​ടെ ത​ന്നെ​യാ​ണ് താ​മ​സി​ക്കു​ന്ന​ത്. പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ൽ അ​ക​പ്പെ​ട്ട​വ​ർ​ക്ക് ക​ന്പ​നി അ​ധി​കൃ​ത​ർ കെ​ട്ടി​ടം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും തൊ​ഴു​ത്തി​നേ​ക്കാ​ൾ മോ​ശ​മാ​യ അ​വ​സ്ഥ​യി​ലാ​ണെ​ന്ന് ഇ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

പൊ​ട്ടി​പൊ​ളി​ഞ്ഞു​കി​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ ജ​ന​ൽ​ച്ചി​ല്ലു​ക​ൾ പോ​ലു​മി​ല്ല. നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ൽ ജ​നാ​ല​ചി​ല്ലു​ക​ൾ​ക്ക് പ​ക​രം പ്ലാ​സ്റ്റി​ക്ക് ഷീ​റ്റു​ക​ളാ​ണ് അ​ടി​ച്ചി​രി​ക്കു​ന്ന​ത്. ക​ല്ലു​ക​ൾ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും അ​ട​ർ​ന്നു​വീ​ഴാ​റാ​യ കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന​ത് മ​റ്റൊ​രു അ​പ​ക​ട​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്ന പേ​ടി​യോ​ടെ​യാ​ണ് ഇ​വ​ർ ക​ഴി​യു​ന്ന​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ ജീ​വ​ൻ മ​ണ്ണി​ലൊ​ടു​ങ്ങു​ന്ന​ത് ക​ണ്ടു​നി​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ദ​ന മാ​റും മു​ന്പെ​യാ​ണ് മ​റ്റൊ​രു ദു​ര​ന്ത​ത്തി​ന് ഇ​ട​യാ​ക്കു​ന്ന ത​ര​ത്തി​ൽ ത​ക​രാ​റി​ലാ​യ ല​യ​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ളെ താ​മ​സി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ തി​ടു​ക്കം കാ​ട്ടു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ളാ​യി ഒ​ഴി​ഞ്ഞു​കി​ട​ന്ന ല​യ​ങ്ങ​ളി​ൽ താ​മ​സി​പ്പി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​താ​യി പ​റ​യു​ന്ന ക​ന്പ​നി അ​ധി​കൃ​ത​രോ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളോ ദു​ര​ന്തം ന​ട​ന്ന് മൂ​ന്നു​ദി​വ​സം പി​ന്നി​ടു​ന്പോ​ഴും വി​വി​ധ ല​യ​ങ്ങ​ളി​ൽ ത​ങ്ങു​ന്ന​വ​രെ നേ​രി​ൽ കാ​ണാ​ൻ പോ​ലും എ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് ഇ​വ​രു​ടെ ആ​ക്ഷേ​പം.